ചാന്ദ്ര ദൗത്യം ഏൽപിക്കൂ; 15000 കോടി മുടക്കാമെന്ന് നാസയോട് ജെഫ് ബിസോസ്
text_fieldsവാഷിങ്ടൺ: ഭൂമി വിട്ട് ബഹിരാകാശത്തേക്ക് വ്യവസായം വ്യാപിപ്പിക്കാനൊരുങ്ങുന്ന അതിസമ്പന്നനായ ജെഫ് ബെസോസിന്‍റെ കണ്ണുകൾ ചന്ദ്രനിലും. ചാന്ദ്ര ദൗത്യം തന്‍റെ കമ്പനിയായ ബ്ലൂ ഒറിജിന് അനുവദിച്ചാൽ നാസക്ക് ചെലവിനത്തിൽ വരുന്ന 200 കോടി ഡോളർ (14,876.5 കോടി രൂപ) താൻ മുടക്കുമെന്നാണ് വാഗ്ദാനം.
2024 ഓടെ മനുഷ്യനെ ചന്ദ്രനിെലത്തിക്കാനാവശ്യമായ പേടകം നിർമിക്കാൻ മറ്റൊരു വ്യവസായി എലോൺ മസ്കിന്റെ സ്പേസ് എക്സുമായി നാസ 290 കോടി ഡോളറിന്‍റെ കരാറിലെത്തിയിരുന്നു. ബ്ലൂ ഒറിജിനും പ്രതിരോധ രംഗെത്ത ഭീമനായ ഡൈനെറ്റിക്സും സമർപിച്ച അപേക്ഷകൾ തള്ളിയാണ് കരാർ സ്പേസ് എക്സിന് നൽകിയിരുന്നത്. പ്രമുഖ യു.എസ് വിമാനക്കമ്പനി ലോക്ഹീഡ് മാർട്ടിൻ, നോർത്രോപ് ഗ്രുമ്മൻ, േഡ്രപർ എന്നിവയുമായി സഹകരിച്ചായിരുന്നു ബ്ലൂ ഒറിജിൻ നാസക്ക് അപേക്ഷ നൽകിയിരുന്നത്. എന്നാൽ, സാമ്പത്തിക പ്രയാസവും സ്പേസ് എക്സിന്റെ ബഹിരാകാശ ദൗത്യങ്ങളിലെ ട്രാക് റെക്കോഡും പരിഗണിച്ച് ഇലോൺ മസ്കിന് നൽകുകയാണെന്ന് നാസ അറിയിക്കുകയായിരുന്നു.
ഇതിൽ തന്നെ മാറ്റിനിർത്തി സ്പേസ് എക്സിന് കരാർ നൽകാൻ ഒത്തുകളി നടന്നതായി നേരത്തെ ജെഫ് ബെസോസ് പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ തുകയും പ്രഖ്യാപിച്ചത്. പരാതിയിൽ അടുത്ത മാസം സർക്കാർ അക്കൗണ്ടബിലിറ്റി ഒാഫീസ് തീരുമാനമെടുക്കും.
1972നു ശേഷം ആദ്യമായി മനുഷ്യനെ ചന്ദ്രനിലെത്തിക്കുകയെന്ന ദൗത്യം പുനരാരംഭിക്കാൻ ലക്ഷ്യമിട്ടാണ് നാസ പുതിയ കരാർ ഒപ്പുവെച്ചത്. സ്പേസ് എക്സിന്റെ ആർടെമിസ് പദ്ധതിയിൽ െപടുത്തിയാണ് സ്പേസ് എക്സ് ചാന്ദ്ര വാഹനം നിർമിക്കുക. എന്നാൽ, 'ബ്ലൂ മൂൺ' എന്ന പേരിലാകും ബെസോസിന്‍റെ വാഹനം. ലോകത്തെ ഏറ്റവും സമ്പന്നനും മൂന്നാമത്തെ സമ്പന്നനുമാണ് യഥാക്രമം ബെസോസും മസ്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.