ജറൂസലം സ്ഫോടനം: ഫലസ്തീൻകാരന്റെ വീട് തകർത്തു
text_fieldsജറൂസലം: കഴിഞ്ഞ നവംബറിൽ രണ്ട് ഇസ്രായേലികളുടെ മരണത്തിനിടയാക്കിയ ബോംബ് സ്ഫോടനത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന ആളുടെ വെസ്റ്റ്ബാങ്കിലെ വീട് തകർത്തതായി ഇസ്രായേൽ സൈന്യം അറിയിച്ചു. സ്ഫോടനം നടത്തിയെന്ന് സംശയിക്കുന്ന ഇസ്ലാം ഫാറൂഖിനെ ഡിസംബറിൽ അറസ്റ്റ് ചെയ്തിരുന്നു. വെസ്റ്റ്ബാങ്കിലെ റാമല്ലയിലുള്ള ഇയാളുടെ അപ്പാർട്മെന്റ് ചൊവ്വാഴ്ച രാവിലെ നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കുന്നതിന്റെ വിഡിയോ സൈന്യം പുറത്തുവിട്ടു. ജനക്കൂട്ടം സൈന്യത്തിനുനേരെ കല്ലും തീബോംബുകളും എറിഞ്ഞതായും തങ്ങൾ തിരിച്ച് വെടിയുതിർത്തതായും സൈന്യം പറഞ്ഞു. ഒരു ഫലസ്തീൻകാരന് വെടിവെപ്പിൽ പരിക്കേറ്റതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.