ജൂത സ്കൂളിന് നേരെ റഷ്യൻ ഡ്രോൺ ആക്രമണം
text_fieldsകിയവ്: യുക്രെയ്നിലെ ജൂത സ്കൂളിന് നേരെ റഷ്യൻ ഡ്രോൺ ആക്രമണം. പെർലിന ചബാദ് സ്‌കൂളിന് നേരെ പുലർച്ചെയാണ് ഡ്രോൺ ഇടിച്ചത്. സ്‌കൂളിലെ ആർക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടില്ല. അതേസമയം, സ്കൂളിന് സമീപത്തെ കെട്ടിടത്തിന് നേരെ നടന്ന ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
ക്ലാസ് മുറികൾ, ഷട്ടിൽ, സ്റ്റുഡൻറ് ലോഞ്ച് എന്നിവയ്ക്ക് വ്യാപകമായ കേടുപാടുകൾ സംഭവിച്ച ജ്യൂവിഷ് റിലീഫ് നെറ്റ്‌വർക്ക് യുക്രെയ്ൻ പ്രസ്താവനയിൽ പറഞ്ഞു. റബ്ബി യോനാഥൻ മാർക്കോവിച്ചും റെബറ്റ്‌സിൻ എൽക്ക ഇന മാർക്കോവിച്ചും പൊലീസിനും മറ്റ് ഉദ്യോഗസ്ഥർക്കും ഒപ്പം സ്കൂൾ സന്ദർശിച്ചു. “സ്‌ഫോടനസമയത്ത് വിദ്യാർഥികൾ സ്കൂളിൽ ഇല്ലാത്തതിനാൽ വൻ അപകടം ഒഴിവായി. കിയവിലെ തോറയുടെയും യഹൂദ വിദ്യാഭ്യാസത്തിന്റെയും വെളിച്ചം മങ്ങുകയില്ല” -മുഖ്യ റബ്ബികളിലൊരാളായ മാർക്കോവിച്ച് പറഞ്ഞു.
താൻ മാർക്കോവിച്ചുമായി സംസാരിച്ചതായും സ്‌കൂൾ നവീകരിക്കാൻ സഹായം വാഗ്ദാനം ചെയ്തതായും ഇസ്രായേൽ അംബാസഡർ മൈക്കൽ ബ്രോഡ്‌സ്‌കി ടൈംസ് ഓഫ് ഇസ്രായേലിനോട് പറഞ്ഞു. ഇതാദ്യമായല്ല റഷ്യൻ മിസൈലുകളും ഡ്രോണുകളും ജൂത സൈറ്റുകളിൽ പതിക്കുന്നതെന്ന് കിയവിലെ ബ്രോഡ്‌സ്‌കി സിനഗോഗ് ചീഫ് റബ്ബി മോഷെ അസ്മാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.