ഇത് ജിൽ ബൈഡൻ; അമേരിക്കയുടെ പ്രഥമവനിത
text_fieldsവാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനൊപ്പം വൈറ്റ് ഹൗസിലെത്തുകയാണ് പ്രഥമവനിതയായി ഡോ. ജിൽ ബൈഡനും. ഇംഗ്ലീഷ് പ്രഫസറായ ജിൽ 2009-2017ൽ ഒബാമ ഭരണകൂടത്തിൽ ജോ ബൈഡൻ വൈസ് പ്രസിഡന്‍റായതോടെ യു.എസിന്‍റെ സെക്കൻഡ് ലേഡിയായിരുന്നു.
അധ്യാപിക എന്ന നിലയിൽ പ്രവർത്തിക്കാനാണ് ജില്ലിന് ഏറ്റവും ഇഷ്ടം. അതിനാൽ തന്നെ രണ്ടാം വനിതയായിരുന്നേപ്പാൾ പെൺകുട്ടികളുടെയും സ്ത്രീകളുടെയും വിദ്യാഭ്യാസത്തിന് അവർ പ്രധാനം നൽകിപോന്നിരുന്നു. കൂടാതെ കമ്യൂണിറ്റി കോളജുകൾക്കും സൈനിക കുടുംബങ്ങൾക്കും ലോകെമമ്പാടുമുള്ള പെൺകുട്ടികളുടെയും സ്ത്രീകളുടെയും വിദ്യാഭ്യാസത്തിനും വേണ്ടി പ്രവർത്തിച്ചു. അക്കാലയളവിൽ നാൽപതോളം രാജ്യങ്ങൾ സന്ദർശിക്കുകയും അവിടത്തെ മിലിട്ടറി ബേസുകൾ, ആശുപത്രികൾ, അഭയാർഥി കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെത്തുകയും സ്ത്രീകളുടെയും പെൺകുട്ടികളുടെയും വിദ്യാഭ്യാസ, സാമ്പത്തിക ശാക്തീകരണത്തിനായി പ്രവർത്തിക്കുകയും ചെയ്തുപോന്നു.
അർബുദരോഗത്തെ നേരത്തേ കെണ്ടേത്തണ്ടതിന്റെയും ചികിത്സിക്കേണ്ടതിന്‍റെയും പ്രധാന്യം ബിൽ നേരത്തേ മനസിലാക്കിയിരുന്നു. ഇതിന്‍റെ ഭാഗമായി 1993ൽ അർബുദ പ്രതിരോധത്തിനായുള്ള പദ്ധതികൾക്ക് തുടക്കമിട്ടു. ഇതിലൂടെ ജില്ലിന്‍റെ നാലു സുഹൃത്തുക്കൾക്ക് സ്തനാർബുദം കണ്ടെത്തി.
തുടർന്ന് ഡെലവയറിലെ ഹൈസ്കൂൾ പെൺകുട്ടികളെ അർബുദം കണ്ടെത്തേണ്ടതിന്‍റെ പ്രധാന്യം മനസിലാക്കിക്കാൻ ബൈഡൻ ബ്രസ്റ്റ് ഹെൽത്ത് ഇനീഷ്യേറ്റീവ് ആരംഭിച്ചു. 2015ൽ ബൈഡന്‍റെ മകൻ 41ാം വയസിൽ ബ്യൂ മസ്തിക കാൻസർ ബാധിച്ച് മരിച്ചതോടെ രാജ്യെമമ്പാടും അർബുദം നേരത്തേ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനുമായി വൈറ്റ് ഹൗസ് കാൻസർ മൂൺഷോട്ട് ആരംഭിച്ചു. അതിനാൽതന്നെ യു.എസിന്‍റെ പ്രഥമ വനിത സ്ഥാനത്തെത്തുേമ്പാഴും ജിൽ ഇത്തരം പ്രവർത്തനങ്ങൾക്കായിരിക്കും മുൻതൂക്കം നൽകുകയെന്നാണ് വിവരം.
ജിൽ ബൈഡന്‍റെ 'വെയർ ദ ലൈറ്റ് എേന്റർസ്: ബിൽഡിങ് എ ഫാമിലി, ഡിസ്കവറിങ് മൈസെൽഫ്' എന്ന 2019ൽ പ്രസിദ്ധീകരിച്ച പുസ്തകം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പുസ്തകങ്ങളിലൊന്നാണ്. 2020ൽ രണ്ടാമത്തെ പുസ്തകമായ ജോയി; ദ സ്റ്റോറി ഓഫ് േജാ ബൈഡൻ പ്രസിദ്ധീകരിച്ചു.
ആദ്യഭർത്താവ് ബിൽസ്റ്റീവൻസണുമായി പിരിഞ്ഞുകഴിയുേമ്പാഴാണ് ജിൽ, ജോ ബൈഡനെ കണ്ടുമുട്ടുന്നത്. ബൈഡന്‍ വിവാഹ അഭ്യർഥന നടത്തിയതോടെ ഇരുവരും വിവാഹ ജീവിതത്തെക്കുറിച്ച് ചിന്തിച്ചു. 1977ജൂൺ 17നായിരുന്നു ബൈഡന്‍റെയും ജില്ലിന്‍റെയും വിവാഹം. ബൈഡന്‍റെ ആദ്യബന്ധത്തിൽ അപ്പോൾ ആറും ഏഴും വയസുള്ള മക്കളായ ബ്യൂവും ഹണ്ടറുമുണ്ടായിരുന്നു. 1981ൽ ഇരുവർക്കും ഒരു മകൾ ജനിച്ചു. ആഷ്ലി എന്നാണ് പേരാണ്. അധ്യാപന ജീവിതത്തെ മുറുകെ പിടിച്ചുകൊണ്ടായിരുന്നു ജില്ലിന്‍റെ ജീവിതം. വൈറ്റ് ഹൗസിലെത്തുേമ്പാഴും അധ്യാപന ജീവിതം ജില്ലിനൊപ്പമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.