ബൈഡൻ മാധ്യമ സംഘത്തെ പ്രഖ്യാപിച്ചു; എല്ലാവരും വനിതകൾ
text_fieldsവാഷിങ്ടൺ: നിയുക്ത അമേരിക്കൻ പ്രസിഡൻറ് േജാ ബൈഡൻ വൈറ്റ് ഹൗസിെൻറ മാധ്യമ സംഘത്തെ പ്രഖ്യാപിച്ചു. സംഘത്തിലുള്ളവരെല്ലാം വനിതകളാണ്. ബൈഡെൻറ പ്രചാരണ സംഘത്തിലുണ്ടായിരുന്ന കേറ്റ് ബെഡിങ്ഫീൽഡ് ആണ് കമ്യൂണിക്കേഷൻ ഡയറക്ടർ. ഡെമോക്രാറ്റിക് വക്താവായിരുന്ന ജെൻ സാക്കി ആണ് പ്രസ് സെക്രട്ടറി.
പ്രധാനപ്പെട്ട മറ്റു പല തസ്തികകളിലും വനിതകളെ തെന്ന നിയമിക്കാൻ ബൈഡൻ ഭരണകൂടം ശ്രമിക്കുന്നുണ്ടെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. നിലവിൽ നിയമനം പ്രഖ്യാപിച്ചവരെല്ലാം നേരത്തെ ഒബാമ സർക്കാറിൽ പ്രവർത്തിച്ചവരാണ്. കേറ്റ് ബെഡിങ്ഫീൽഡ് വൈസ് പ്രസിഡൻറായിരുന്ന ജോ ബൈഡെൻറ കമ്യൂണിക്കേഷൻ ഡയറക്ടറായിരുന്നു.
ഉദാര-സ്വതന്ത്ര ചിന്തയുടെ വക്താക്കളായ നീരാ ടാണ്ടനെ പോലുള്ളവരും ബൈഡൻ സർക്കാറിെൻറ ഭാഗമാകുമെന്നാണ് ലഭിക്കുന്ന സൂചനകൾ. അതേസമയം, കോർപറേറ്റ് മേഖലയിൽ നിന്നുള്ള ഡീസിനെ പോലുള്ളവരെ സർക്കാറിെൻറ ഭാഗമാക്കുന്നതിനെതിരെ വിമർശനങ്ങൾ ഉയരുന്നുമുണ്ട്. ഡീസ് നേരത്തെ ഒബാമ സർക്കാറിെൻറയും ഭാഗമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.