സന്തത സഹചാരി റോൺ ക്ലെയിനെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫായി പ്രഖ്യാപിച്ച് ജോ ബൈഡൻ
text_fieldsവാഷിങ്ടൺ: ഏറെക്കാലമായി തന്‍റെ കൂടെ നിഴൽ പോലെ പ്രവർത്തിച്ച സന്തത സഹചാരിയെ നിയുക്ത അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫായി പ്രഖ്യാപിച്ചു. പ്രസിഡന്‍റാകുമെന്ന് ഉറപ്പിച്ചതിന് ശേഷം വൈറ്റ് ഹൗസിലേക്ക് ജോ ബൈഡന്‍റെ ആദ്യ നിയമനമാണ് റോൺ ക്ലെയിന്‍റേത് എന്ന പ്രത്യേകതയുമുണ്ട്.
'ഏറെക്കാലം ഒരുമിച്ച് പ്രവർത്തിച്ചതിനാൽ തന്നെ റോൺ എന്നെ സംബന്ധിച്ചിടത്തോളം വിലമതിക്കാനാവാത്ത ആളാണ്' എന്ന് ബൈഡൻ പ്രസ്താവനയിൽ പറഞ്ഞു. 2009ൽ വൈസ് പ്രസിഡന്‍റായിരുന്നപ്പോഴും റോൺ ക്ലെയിൻ ബൈഡന്‍റെ പേഴ്സണൽ സ്റ്റാഫിൽ ഉണ്ടായിരുന്നു.
ബൈഡൻ സെനറ്റ് ജുഡീഷ്യറി കമ്മിറ്റി ചെയർമാനായി പ്രവർത്തിക്കുമ്പോഴും 59 വയസ്സായ റോൺ ക്ലെയിൻ ഒപ്പം പ്രവർത്തിച്ചിരുന്നു. അതിനുശേഷം വൈസ് പ്രസിഡന്‍റ് അൽ ഗോറിന്‍റെ ചീഫ് ഓഫ് സ്റ്റാഫായും ക്ലെയിൻ പ്രവർത്തിച്ചു. 2014ലെ എബോള പ്രതിസന്ധി സമയത്ത് പ്രസിഡന്‍റ് ബരാക് ഒബാമക്ക് കീഴിൽ വൈറ്റ് ഹൗസ് സംഘാടകനായും ക്ലെയിൻ പ്രവർത്തിച്ചിട്ടുണ്ട്.
'ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ബഹുമതിയായി കണക്കാക്കുന്നു' എന്നാണ് പുതിയ സ്ഥാനലബ്ധിയെക്കുറിച്ച് ക്ലെയിൻ പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.