Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമ്യാന്മർ സൈനിക...

മ്യാന്മർ സൈനിക നേതാക്കൾക്ക്​ യു.എസ്​ ഉപരോധം, ജനാധിപത്യം പുനഃസ്​ഥാപിക്കണമെന്ന്​ ബൈഡൻ

text_fields
bookmark_border
Joe Biden Announces Sanctions Against Military Leaders Of Myanmar
cancel

വാഷിങ്​ടൺ: ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച മ്യാന്മറിലെ ൈസനിക തലവൻമാർക്ക്​ ഉപരോധം ഏർപ്പെടുത്തിയ യു.എസ്​, സാമ്പത്തിക സഹായമായി നൽകിയ 100 കോടി ഡോളർ മ്യാന്മർ സൈന്യം ഉപയോഗിക്കി​െല്ലന്ന്​ ഉറപ്പുവരുത്തുകയും ചെയ്യും. കയറ്റുമതിവിലക്ക്​ ഏർപ്പെടുത്തും. മ്യാന്മർ സർക്കാരി​െൻറ മറ്റു ഫണ്ടുകളും മരവിപ്പിക്കും.

പ്രക്ഷോഭകാരികൾക്ക്​ പിന്തുണയുമായാണ്​ ബൈഡൻ ഭരണകൂടം സൈന്യത്തലവൻമാർക്ക്​ ഉപരോധം ഏർപ്പെടുത്തിയത്​. ജനാധിപത്യ നേതാക്കളെ ഉടൻ മോചിപ്പിച്ച്​ രാജ്യത്ത്​ ജനാധിപത്യം പുനഃസ്​ഥാപിക്കണമെന്നും യു.എസ്​. പ്രസിഡൻറ്​ ജോ. ബൈഡൻ ആവശ്യപ്പെട്ടു. മ്യാന്മറിൽ ജനാധിപത്യം പുനഃസ്​ഥാപിച്ചില്ലെങ്കിൽ ഉപരോധം ഉൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടിവരുമെന്ന്​ നേരത്തേ യു.എസ്​ മുന്നറിയിപ്പു നൽകിയിരുന്നു. നേരത്തേ ന്യൂസിലൻഡും മ്യാന്മറുമായുള്ള ബന്ധം വിച്ഛേദിച്ചിരുന്നു.

അതിനിടെ, നിരോധനവും അടിച്ചമർത്തലും വകവെക്കാതെ, മ്യാന്മർ നഗരങ്ങളിൽ പ്രക്ഷോഭം തുടരുകയാണ്​. രാജ്യത്തെ തൊഴിലാളി സംഘടനയായ കോൺഫെഡറേഷൻ ഓഫ് ട്രേഡ് യൂനിയൻസ് ഓഫ് മ്യാന്മർ (സി.ടി.യു.എം) പ്രക്ഷോഭത്തിനു പിന്തുണ പ്രഖ്യാപിച്ചു സമരത്തിനിറങ്ങി. പ്രക്ഷോഭം സമാധാനപരമാണെന്നു വ്യക്തമാക്കാൻ സമരക്കാർ വായു നിറച്ച ടബ്ബുകളുമായാണ് എത്തിയത്. സൈന്യത്തെ സമ്മർദത്തിലാക്കാൻ ജനം നിസ്സഹകരണ സമരത്തിന്​ തുടക്കം കുറിച്ചിട്ടുണ്ട്​. സർക്കാർ ഓഫിസുകളിൽ ജോലിക്കു ഹാജരാകാതെയാണ്​ ഒന്നാം ഘട്ട നിസ്സഹകരണം.

അതിനിടെ, സൂചിയുടെ സഹായിയും മന്ത്രിയുമായിരുന്ന ക്യാവ്​ ടിൻറ്​ സ്വയെ സൈന്യം അറസ്​റ്റ്​ചെയ്​തു. സൂചിയുടെ നാഷനൽ ലീഗ്​ ഫോർ ഡെമോക്രസി പാർട്ടി സ്വന്തം ഫേസ്​ബുക്ക്​ അക്കൗണ്ട്​ വഴിയാണ്​ വിവരം പങ്കുവെച്ചത്​. രാജ്യത്ത്​ സൈന്യം കൂട്ടമായി ഭരണനേതാക്കളെ അറസ്​റ്റ്​ ചെയ്യുന്നത്​ തുടരുകയാണ്​. ബുധനാഴ്​ച രാത്രിയിലാണ്​ വീട്ടിലെത്തി ​മന്ത്രി െസ്വയെ സൈന്യം കസ്​റ്റഡിയിലെടുത്തത്​.

പാശ്ചാത്യ രാജ്യങ്ങൾ ഉൾപ്പെടെ സൈനിക അട്ടിമറിയെ വിമർശിച്ചിട്ടുണ്ടെങ്കിലും ചൈന, ഇന്ത്യ, ജപ്പാൻ, ഏഷ്യൻ അയൽ രാജ്യങ്ങൾ മ്യാന്മറുമായി ബന്ധം വിച്ഛേദിക്കാൻ സാധ്യത കുറവാണെന്നാണ്​ റിപ്പോർട്ട്​. അതുവഴി വിദേശസമ്മർദം മറികടക്കാമെന്ന്​ സൈന്യം കണക്കുകൂട്ടുന്നു.

യൂറോപ്യൻ യൂനിയനും നടപടിക്ക്​

ബ്രസൽസ്​: യു.എസിനും ന്യൂസിലൻഡിനും പിന്നാലെ മ്യാന്മറിലെ സൈനിക ഭരണകൂടത്തിനു മേൽ നടപടി ശക്​തമാക്കി മറ്റു രാജ്യങ്ങളും. മ്യാന്മറിനുമേൽ സാമ്പത്തിക ഉപരോധമടക്കമുള്ള നടപടികളെ കുറിച്ചാലോചിക്കാൻ യൂറോപ്യൻ യൂനിയൻ ഈമാസം 22നു യോഗം ചേരും. വ്യക്​തികൾക്കും മ്യാന്മർ സൈന്യത്തി​െൻറ ഉടമസ്​ഥതയിലുള്ള ബിസിനസ്​ സ്​ഥാപനങ്ങൾക്കും അടക്കം ഉപരോധം ഏർപ്പെടുത്താനാണ്​ നീക്കം. സാമ്പത്തിക സഹായവും റദ്ദാക്കും.

2014 മുതൽ യൂറോപ്യൻ യൂനിയന്​ 85 കോടി ഡോളർ സഹായം നൽകുന്നുണ്ട്​. ആയുധങ്ങളും വെടിക്കോപ്പുകളും ഒഴികെയുള്ള സാധനങ്ങൾക്ക്​ നികുതി ഒഴിവാക്കുകയും ചെയ്യുന്നുണ്ട്​. മ്യാൻമറിലെ സ്​ഥിതിഗതികൾ ചർച്ചചെയ്യാൻ ആസിയാൻ രാജ്യങ്ങളുടെ യോഗം വിളിക്കണമെന്ന്​ ആവശ്യമുയർന്നിട്ടുണ്ട്​. മ്യാന്മർ പ്രശ്​നം ചർച്ച​െചയ്യാൻ വെള്ളിയാഴ്​ച മനുഷ്യാവകാശ സമിതി ജനീവയിൽ യോഗം ചേരുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Joe BidenMilitary Leaders Of Myanmar
News Summary - Joe Biden Announces Sanctions Against Military Leaders Of Myanmar
Next Story