Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവാക്​സിനെടുത്തവർക്ക്​...

വാക്​സിനെടുത്തവർക്ക്​ ഇനി യു.എസിൽ മാസ്​ക്​ വേണ്ട

text_fields
bookmark_border
വാക്​സിനെടുത്തവർക്ക്​ ഇനി യു.എസിൽ മാസ്​ക്​ വേണ്ട
cancel

വാഷിങ്​ടൺ: വാക്​സിനെടുത്തവർക്ക്​ ഇനി യു.എസിൽ മാസ്​ക്​ വേണ്ട. രാജ്യത്തെ സെൻറർ ഫോർ ഡിസീസ്​ കൺട്രോൾ ആൻഡ്​ പ്രിവ​​േൻറഷനാണ്​ ഇക്കാര്യം അറിയിച്ചത്​. തുറസ്സായ സ്ഥലങ്ങളിൽ മാസ്​ക്​ പൂർണമായും ഒഴിവാക്കാം. അടച്ചിട്ട മുറികളിലും മാസ്​ക്​ ഉപയോഗിക്കുന്നതിൽ ഇളവുകളുണ്ട്​. സാമൂഹിക അകലം പാലിക്കുന്നതിലും ഇളവുകൾ അനുവദിച്ചിട്ടുണ്ട്​.

രാജ്യത്തിന്​ ഇത്​ മഹത്തായ ദിനമാണെന്ന്​ ടെലിവിഷൻ പ്രഭാഷണത്തിൽ പ്രസിഡൻറ്​ ജോ ബൈഡൻ പറഞ്ഞു. മാസ്​ക്​ ഉപേക്ഷിച്ചാണ്​ അദ്ദേഹം പ്രസംഗത്തിനെത്തിയത്​. വാക്​സി​െൻറ രണ്ട്​ ഡോസും സ്വീകരിക്കാത്തവർ മാസ്​ക്​ ധരിക്കണം. വാക്​സിനേഷൻ പൂർണമാകുന്നത്​ വരെ സുരക്ഷാ നിർദേശങ്ങൾ പിന്തുടരണമെന്നും ബൈഡൻ വ്യക്​തമാക്കി.

നിങ്ങളാണ്​ ഇതെല്ലാം ചെയ്​തത്​. രാജ്യം ആവശ്യപ്പെട്ടപ്പോൾ നിങ്ങൾ വാക്​സിനെടുത്തു. വാക്​സിനേഷൻ രാജ്യത്തിന്​ വേണ്ടി നിർവഹിക്കാനുള്ള കടമയാണെന്ന്​ നിങ്ങൾ വിചാരിച്ചു. ഇതിൽ എനിക്ക്​ സന്തോഷമുണ്ട്​. പക്ഷേ അതിശയമില്ലെന്നും ജോ ബൈഡൻ പറഞ്ഞു. 50ൽ 49 സംസ്ഥാനങ്ങളിലും കോവിഡ്​ രോഗികളുടെ എണ്ണം കുറയുകയാണ്​. മരണനിരക്ക്​ 2020 ഏപ്രിലിന്​ ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്ക്​ എത്തിയെന്നും യു.എസ്​ പ്രസിഡൻറ്​ വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Joe Biden
News Summary - Joe Biden Calls Lifting Of Indoor Mask Rule "Great Day"
Next Story