ബൈഡൻ ആദ്യദിനം ഒപ്പുവെക്കുക 15 ഉത്തരവുകളിൽ
text_fieldsവാഷിങ്ടൺ: യു.എസിെൻറ 46ാമത് പ്രസിഡൻറായി അധികാരമേറ്റ് മണിക്കൂറുകൾക്കകം ജോ ബൈഡൻ ഒപ്പുെവക്കുക മുൻഗാമി ഡോണൾഡ് ട്രംപിെൻറ തീരുമാനങ്ങളെ പൊളിച്ചെഴുതുന്നതുൾപ്പെടെ 15 എക്സിക്യൂട്ടിവ് ഉത്തരവുകളിൽ. അവയിൽ ചിലത്.
•കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച പാരിസ് ഉടമ്പടിയിൽ വീണ്ടും അംഗമാകും
ഡോണൾഡ് ട്രംപ് പ്രസിഡൻറായപ്പോഴാണ് അമേരിക്ക പാരിസ് ഉടമ്പടിയിൽനിന്ന് പിന്മാറിയത്. അത് തിരുത്തി ഉടമ്പടിയുടെ ഭാഗമാവുമെന്ന് ബൈഡൻ പ്രഖ്യാപിച്ചിരുന്നു.
•യാത്ര വിലക്ക് റദ്ദാക്കും
ഏഴു മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങൾക്ക് അമേരിക്കയിലേക്ക് ട്രംപ്ഭരണകൂടം ഏർപ്പെടുത്തിയ പ്രവേശനവിലക്ക് റദ്ദാക്കും.
•കർശന കുടിയേറ്റനയങ്ങൾ മാറ്റിയെഴുതും
•ലോകാരോഗ്യ സംഘടനയിൽനിന്ന് അമേരിക്കയുടെ പിൻവാങ്ങൽ നടപടികൾ നിർത്തിവെക്കും
•അനധികൃത കുടിയേറ്റം തടയുന്നതിനായി യു.എസ്– മെക്സിക്കോ അതിർത്തിയിൽ ട്രംപ് ഉത്തരവിട്ട മതിൽ നിർമാണം നിർത്തിവെക്കും. മതിൽ നിർമിക്കാൻ ഫണ്ട് നൽകില്ല.
• കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായി 100ദിനം മാസ്ക് ഉപയോഗം നിർബന്ധമാക്കും
•പ്രകൃതി സംരക്ഷണത്തിനായുള്ള നിയന്ത്രണങ്ങൾ തിരികെ കൊണ്ടുവരും
•രേഖകളൊന്നുമില്ലാതെ യു.എസിൽ കഴിയുന്ന നിരവധി പേർക്ക് ആശ്വാസ നടപടികൾ കൈകൊള്ളും.
പുതിയ കുടിയേറ്റ ബിൽ
പുതിയ കുടിയേറ്റ ബിൽ പ്രകാരം 2021 ജനുവരിയിൽ യു.എസിൽ നിയമപരമല്ലാതെ താമസിക്കുന്നവർക്ക് ആവശ്യമായ പരിശോധനകൾക്കു ശേഷം അഞ്ചുവർഷത്തിനുള്ളിൽ താൽക്കാലികമായി നിയമസാധുതയോ ഗ്രീൻ കാർഡോ നേടാൻ കഴിയും. താൽക്കാലിക പദവി ലഭിച്ചാൽ മൂന്നുവർഷത്തിനുശേഷം പൗരത്വം നേടാൻ കഴിയുന്ന തരത്തിലാണ് ബിൽ.
കഴിഞ്ഞ നാലുവർഷത്തിനിടെ യു.എസിലേക്കുള്ള കുടിയേറ്റം പകുതിയോളമായി കുറഞ്ഞിരുന്നു. ബൈഡൻ വരുന്നതോടെ യു.എസിൽ നിയമവിരുദ്ധ കുടിയേറ്റക്കാരെന്ന പേരിൽ കഴിയുന്ന നിരവധി പേർക്ക് നിയമസാധുത ലഭിക്കും. അതുപോെല ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നുള്ളവർക്ക് വിസ, തൊഴിൽ സാധ്യതകൾ വർധിക്കും. ഗ്രീൻ കാർഡിനായി കാത്തിരിക്കുന്നവർക്കും അനുകൂല സാഹചര്യമൊരുങ്ങും.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.