ലോസ് ആഞ്ചലസ് മേയർ എറിക് ഗാർസെറ്റി ഇന്ത്യയിലെ യു.എസ് അംബാസഡറാകും
text_fieldsവാഷിങ്ടൺ: ലോസ് ആഞ്ചലസ് മേയർ എറിക് ഗാർസെറ്റിയെ ഇന്ത്യയിലെ യു.എസ് അംബാസഡറായി പ്രസിഡന്റ് ജോ ബൈഡൻ നാമനിർദേശം ചെയ്തു. സെനറ്റിന്റെ അംഗീകാരം ലഭിച്ചാൽ ഗാർസെറ്റി(50) കെന്നത്ത് ജസ്റ്ററിന് പകരമായി ഇന്ത്യയിലെത്തും. 2013 മുതൽ ലോസ് ആഞ്ചലസ് നഗരത്തിന്‍റെ മേയറാണ് എറിക്. 12 വർഷത്തോളം കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
എറിക്കിനൊപ്പംനൊപ്പം മൊണോക്കയിലേക്ക് ഡെനിസ് കാമ്പെൽ ബാവറിനേയും ബംഗ്ലാദേശിലേക്ക് പീറ്റർ ഡി. ഹാസിനേയും ചിലിയിലേക്ക് ബെർണാഡെറ്റ് എം മിഹാനേയും സ്ഥാനപതികളായി നാമനിർദേശം ചെയ്തിട്ടുണ്ട്. ജസ്റ്ററിനെ കൗൺസിൽ ഓൺ ഫോറിൻ റിലേഷൻസിൽ വിശിഷ്ട അംഗമായി ഈ ആഴ്ച ആദ്യം നിയമിച്ചിരുന്നു.
യു.എസ് നേവി റിസർവ് കമ്പോണന്‍റിൽ 12 വർഷം ഇന്‍റലിജൻസ് ഓഫിസറായി ഗാർസെറ്റി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2017ൽ ലഫ്റ്റനന്‍റായാണ് നാവികസേനയിൽ നിന്ന് ഇദ്ദേഹം വിരമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.