Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജോ ​ബൈ​ഡ​ൻ പരസ്യമായി...

ജോ ​ബൈ​ഡ​ൻ പരസ്യമായി കോ​വി​ഡ്​ വാ​ക്​​സി​ൻ സ്വീ​ക​രിച്ചു

text_fields
bookmark_border
ജോ ​ബൈ​ഡ​ൻ പരസ്യമായി കോ​വി​ഡ്​ വാ​ക്​​സി​ൻ സ്വീ​ക​രിച്ചു
cancel

വാ​ഷി​ങ്​​ട​ൺ: നി​യു​ക്ത അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ കോ​വി​ഡ്​ പ്രതിരോധ വാ​ക്​​സി​ൻ സ്വീ​ക​രിച്ചു. ദിലവാരെ നെവാർക്കിലെ ക്രിസ്റ്റിയാന ആശുപത്രിയിൽ വെച്ചാണ് ഫിസർ വാ​ക്​​സി​ന്‍റെ ആദ്യ ഡോസ് ബൈ​ഡ​ൻ സ്വീകരിച്ചത്.

78കാരനായ ബൈ​ഡ​ൻ കു​ത്തി​വെ​പ്പ്​ എ​ടുക്കുന്നത് ടെലിവിഷൻ തൽസമയം സംപ്രേഷണം ചെയ്തു. കോ​വി​ഡ്​ പ്രതിരോധ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കു​ന്ന​തി​ൽ അ​പ​ക​ട​മി​ല്ലെ​ന്ന് ജനങ്ങളെ​ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ വേണ്ടിയാണ് ബൈഡൻ വാ​ക്​​സി​ൻ സ്വീകരിച്ചത്.

യു.എസ്​ വൈസ്​ പ്രസിഡന്‍റ് മൈക്ക്​ പെൻസും ഭാര്യയും മുതിർന്ന ഉദ്യോഗസ്​ഥരിലൊരാളായ നാൻസി പെലോസിയും വെള്ളിയാഴ്ച കോവിഡ്​ വാക്​സിന്‍റെ ആദ്യ ഡോസ്​ സ്വീകരിച്ചിരുന്നു.

അ​തേ​സ​മ​യം, പ്ര​സി​ഡ​ന്‍റ് ഡോണൾഡ് ട്രം​പ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കു​ന്ന​തി​നെ കു​റി​ച്ച്​ ഇ​തു​വ​രെ അ​ഭി​പ്രാ​യ​മൊ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ല. നേ​ര​ത്തെ, ട്രം​പി​നും കോ​വി​ഡ്​ ബാ​ധി​ച്ചി​രു​ന്നു.

നിയുക്ത വൈസ്​ പ്രസിഡന്‍റ് കമല ഹാരിസും ഭർത്താവും ഒരാഴ്ചക്ക്​ ശേഷമാകും കോവിഡ്​ വാക്​സിന്‍റെ അദ്യ ഡോസ്​ സ്വീകരിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Joe BidenCovid vaccine​Covid 19
Next Story