സ്വീകരിക്കാൻ കാത്തുനിന്നില്ലെങ്കിലും വൈറ്റ് ഹൗസിൽ ബൈഡനെ കാത്ത് ട്രംപിന്‍റെ കത്ത്
text_fieldsവാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനെ അംഗീകരിക്കാൻ തയാറായില്ലെങ്കിലും തന്‍റെ പിൻഗാമിക്കായി കത്ത് എഴുതിവെച്ചാണ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ വൈറ്റ് ഹൗസ് പടിയിറക്കം. അമേരിക്കൻ പ്രസിഡന്‍റിന്‍റെ വർക്കിങ് ഓഫിസായ ഓവൽ ഓഫിസിൽ 'വളരെ മാഹാത്മ്യമുള്ള' കത്ത് തനിക്കായി ട്രംപ് എഴുതിവെച്ചിരുന്നുവെന്ന് ബൈഡന്‍ പറഞ്ഞു. ഭരണകൈമാറ്റത്തിൽ പരമ്പരാഗതമായി നടന്നുവന്ന മര്യാദകളിൽ ട്രംപ് പാലിച്ചതും ഇതുമാത്രം.
സ്വകാര്യകത്തായതിനാൽ, ട്രംപുമായി സംസാരിക്കുന്നതുവരെ താൻ കത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ച് സംസാരിക്കില്ലെന്ന് വൈറ്റ്ഹൗസിൽവെച്ച് മാധ്യമപ്രവർത്തകരോട് ബൈഡന്‍ പറഞ്ഞു.
ബൈഡന്‍റെ വിജയത്തിൽ ഒൗദ്യോഗികമായി അഭിനന്ദിക്കാനോ, സ്ഥാനമേറ്റെടുക്കൽ ചടങ്ങിൽ പങ്കെടുക്കാനോ ട്രംപ് തയാറായിരുന്നില്ല. അതിനാൽതന്നെ മുൻഗാമികൾക്ക് പ്രസിഡന്‍റ് കൈമാറുന്ന കത്ത് ട്രംപ് കാത്തുവെച്ചിട്ടുണ്ടോയെന്ന കാര്യം ബുധനാഴ്ച ബൈഡൻ വെളിപ്പെടുത്തുന്നതുവരെ വ്യക്തമല്ലായിരുന്നു. ഇതോടെ ഭരണകൈമാറ്റത്തിൽ പാലിച്ചുപോന്ന മര്യാദകളിൽ ട്രംപ് പാലിച്ചത് കത്ത് കൈമാറ്റം മാത്രമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.