ട്രംപുമായുള്ള സംവാദം നടക്കുമ്പോൾ രോഗബാധിതൻ; പ്രസിഡന്റ് മത്സരത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ദൈവത്തിന് മാത്രമേ സാധിക്കൂ -ജോ ബൈഡൻ
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താനാണ് ഏറ്റവും യോഗ്യനാണെന്ന് പ്രസിഡന്റ് ജോ ബൈഡൻ. റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥിയായ ഡോണൾഡ് ട്രംപുമായി നടന്ന സംവാദം ഒരു കറുത്ത അധ്യായമായി കരുതുന്നുവെന്നും രോഗബാധിതനായതിനാൽ ആ സമയത്ത് മികച്ച പ്രകടനം കാഴ്ച വെക്കാൻ സാധിച്ചില്ലെന്നും എ.ബി.സി ന്യൂസിന് നൽകിയ അഭിമുഖത്തിൽ ബൈഡൻ പറഞ്ഞു. നവംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ട്രംപിനെ പരാജയപ്പെടുത്തും. തനിക്കു മാത്രമേ അതിനു സാധിക്കുകയുള്ളൂ. ദൈവത്തിന് മാത്രമേ ഇനി തന്നെ മത്സരത്തിൽനിന്ന് പിന്തിരിപ്പിക്കാൻ കഴിയുകയുള്ളൂവെന്നും ബൈഡൻ പറഞ്ഞു.
ഒരുതരത്തിലുമുള്ള ആരോഗ്യപ്രശ്നവും ഇപ്പോഴില്ല. മത്സരിക്കാൻ ഫിറ്റാണ്. ട്രംപുമായുള്ള സംവാദത്തിന്റെ തലേന്ന് നന്നേ ക്ഷീണിതനായിരുന്നു. സംവാദത്തിന് തയാറെടുക്കാൻ അത് ബാധിച്ചു. കടുത്ത ജലദോഷവും ഉണ്ടായിരുന്നു. ഡെമോക്രാറ്റ് നേതാക്കൾ മത്സരത്തിൽ നിന്ന് പിൻമാറാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ബൈഡൻ വ്യക്തമാക്കി. സംവാദത്തിൽ ട്രംപ് 28 തവണ നുണ പറഞ്ഞതായും ബൈഡൻ അഭിമുഖത്തിൽ എടുത്തു പറഞ്ഞു.
ട്രംപുമായുള്ള സംവാദത്തിൽ പതറിപ്പോയ ബൈഡനെതിരെ വ്യാപക വിമർശനമാണുയർന്നത്. ബൈഡനെ മാറ്റി കമല ഹാരിസിനെ സ്ഥാനാർഥിയാക്കണമെന്നും അവർക്കാണ് കൂടുതൽ വിജയസാധ്യതയെന്നും ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിൽ തന്നെ അഭിപ്രായമുണ്ടെന്നും റിപ്പോർട്ടുകൾ വന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.