ന്യൂ ഓർലിയൻസിൽ ട്രക്ക് ഇടിച്ചുകയറ്റിയ സംഭവം: അക്രമി ഐ.എസ് ആശയങ്ങളെ ഇഷ്ടപ്പെട്ടിരുന്നുവെന്ന് ബൈഡൻ
text_fieldsവാഷിങ്ടൺ: ന്യൂ ഓർലിയൻസിൽ ആൾക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഇടിച്ചുകയറ്റിയ സംഭവത്തിൽ കൂടുതൽ പ്രതികരണവുമായി പ്രസിഡന്റ് ജോ ബൈഡൻ. അക്രമിക്ക് ഐ.എസ് ആശയങ്ങൾ ഇഷ്ടമായിരുന്നുവെന്നതിന്റെ തെളിവുകൾ എഫ്.ബി.ഐക്ക് ലഭിച്ചുവെന്നാണ് ബൈഡൻ പറയുന്നത്.
അക്രമത്തിന് മുമ്പ് പോസ്റ്റ് ചെയ്ത വിഡിയോകളിൽ ഐ.എസിന്റെ ആശയങ്ങൾ തന്നെ സ്വാധീനിച്ചിരുന്നുവെന്ന് ഇയാൾ പറയുന്നുണ്ടെന്നാണ് ബൈഡൻ വ്യക്തമാക്കുന്നത്. കൊല്ലാനുള്ള ആഗ്രഹവും ഇയാൾ പ്രകടിപ്പിച്ചിട്ടുണ്ട്. അന്വേഷണം ഇപ്പോഴും പ്രാഥമിക ഘട്ടത്തിലാണ്. സംഭവത്തിലെ ഗൂഢാലോചന ഉൾപ്പടെ വിശദമായി അന്വേഷിക്കുമെന്നും ജോ ബൈഡൻ കൂട്ടിച്ചേർത്തു.
ട്രംപിന്റെ ഉടമസ്ഥതയിലുള്ള ലാസ്വേഗാസിലെ ഹോട്ടലിൽ സൈബർ ട്രക്ക് പൊട്ടിത്തെറിച്ചതിലും അന്വേഷണം നടക്കുന്നുണ്ട്. ഇതിന് ന്യൂ ഓർലിയൻസിലെ സംഭവവുമായി ബന്ധമുണ്ടോയെന്നാണ് പരിശോധിക്കുന്നത്. ഇതുവരെ ഇതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല.
സന്തോഷത്തിന്റെ നഗരമാണ് ന്യൂ ഓർലിയൻസ്. നഗരത്തിന്റെ ചരിത്രവും സംസ്കാരവും കൊണ്ടാണ് പലരും ന്യൂ ഓർലിയൻസിനെ ഇഷ്ടപ്പെടുന്നത്. വലിയ ക്രൂരതയാണ് നഗരത്തോട് അക്രമി ചെയ്തത്. എന്നാൽ ന്യൂ ഓർലിയൻസിന്റെ പോരാട്ട വീര്യം ഒരിക്കലും കുറയില്ലെന്നും ബൈഡൻ പറഞ്ഞു.
അതേസമയം, ന്യൂ ഓർലിയൻസ് സംഭവത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി ഉയർന്നിട്ടുണ്ട്. ഇപ്പോഴും നിരവധി പേർ ആശുപത്രികളിൽ ചികിത്സയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.