ട്രംപിന്‍റെ തീരുമാനം മാറ്റി; യാത്ര നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കാതെ ബൈഡൻ
text_fieldsവാഷിങ്ടൺ: യു.എസിൽ കോവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ യാത്രനിയന്ത്രണങ്ങളിൽ ബൈഡൻ ഭരണകൂടം ഇളവ് അനുവദിച്ചേക്കില്ലെന്ന് സൂചന. യു.കെ, അയർലൻഡ് തുടങ്ങിയ 26 യുറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് യാത്ര നിരോധനം. ഈ പട്ടികയിലേക്ക് ദക്ഷിണാഫ്രിക്കയെ കൂടി ബൈഡൻ കൂട്ടിച്ചേർത്തേക്കും. ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിൽ യു.എസിൽ പടരുന്നത് തടയാനാണ് ബൈഡന്‍റെ നീക്കം. നേരത്തെ യാത്ര നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കുമെന്ന് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.
ബൈഡൻ അധികാരമേൽക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് യാത്ര നിയന്ത്രണങ്ങൾ പിൻവലിക്കുമെന്ന സൂചന ട്രംപ് നൽകിയത്. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർക്ക് രാജ്യത്ത് പ്രവേശിക്കാൻ അനുമതി നൽകുമെന്നായിരുന്നു ട്രംപ് വ്യക്തമാക്കിയിരുന്നത്.
വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ പാസ്കി ഇത് യാത്ര നിയന്ത്രണങ്ങൾ പിൻവലിക്കാനുള്ള സമയമല്ലെന്ന് പ്രതികരിച്ചു. പൊതു ആരോഗ്യം ശക്തിപ്പെടുത്തേണ്ട സമയമാണിത്. ഈയൊരു ഘട്ടത്തിൽ യാത്ര നിയന്ത്രണങ്ങൾ പിൻവലിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.