Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅഫ്​ഗാൻ വിഷയത്തിൽ മൗനം...

അഫ്​ഗാൻ വിഷയത്തിൽ മൗനം വെടിയാൻ ജോ ബൈഡൻ; ഇന്ന്​ രാജ്യത്തെ അഭിസംബോധന ചെയ്യും

text_fields
bookmark_border
അഫ്​ഗാൻ വിഷയത്തിൽ മൗനം വെടിയാൻ ജോ ബൈഡൻ; ഇന്ന്​ രാജ്യത്തെ അഭിസംബോധന ചെയ്യും
cancel

വാഷിങ്​ടൺ: അഫ്​ഗാനിസ്​താനിൽ താലിബാൻ അധികാരം പിടിച്ചതുമായി ബന്ധപ്പെട്ട്​ യു.എസ്​ പ്രസിഡന്‍റ്​ ജോ ബൈഡൻ മൗനം വെടിയുന്നു. ഇന്ന്​ രാത്രി വൈറ്റ്​ ഹൗസിൽ ബൈഡൻ രാജ്യത്തെ അഭിസംബോധന ചെയ്​ത്​ സംസാരിക്കും. അവധിക്കാല യാത്ര പാതിവഴിയിൽ റദ്ദാക്കിയാണ്​ ബൈഡൻ വൈറ്റ്​ഹൗസിൽ തിരിച്ചെത്തിയിരിക്കുന്നത്​.

നേരത്തെ യു.എസ്​ സുരക്ഷഉപദേഷ്​ടാവ്​ ജാക്ക്​ സുള്ളിവൻ ഇതുസംബന്ധിച്ച പ്രതികരണം നടത്തിയിരുന്നു. വൈകാതെ യു.എസ്​ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക പ്രതികരണമുണ്ടാവുമെന്നായിരുന്നു സുള്ളിവൻ പറഞ്ഞത്​. ദേശീയ സുരക്ഷാ ടീമിന്​ നിർദേശങ്ങൾ അദ്ദേഹം കൈമാറുന്നുണ്ടെന്നും ദേശീയ സുരക്ഷാ ഉപദേഷ്​ടാവ്​ വ്യക്​തമാക്കിയിരുന്നു.

ശനിയാഴ്ച ബൈഡന്‍റെ എഴുതി തയാറാക്കിയ പ്രസ്​താവന മാത്രമാണ്​ പുറത്ത്​ വന്നത്​. വിഷയത്തിൽ ജോ ബൈഡനെതിരെ വിമർശനം ഉയർന്നിരുന്നു. 20 വർഷം അഫ്​ഗാനി​ൽ സൈന്യത്തെ നിലനിർത്തുന്നതിനായി 80 ബില്യൺ ഡോളറാണ്​ യു.എസ്​ ചെലവഴിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Joe Biden
News Summary - Joe Biden to remain silent on Afghan issue; Will address the nation today
Next Story