Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഉയ്​ഗൂർ മുസ്​ലിംകളെ...

ഉയ്​ഗൂർ മുസ്​ലിംകളെ അടിച്ചമർത്തുന്ന ചൈനക്കെതിരെ ഒന്നിക്കണം; ജോ ബൈഡൻ ജി7 ഉച്ചകോടിയിൽ

text_fields
bookmark_border
ഉയ്​ഗൂർ മുസ്​ലിംകളെ അടിച്ചമർത്തുന്ന ചൈനക്കെതിരെ ഒന്നിക്കണം; ജോ ബൈഡൻ ജി7 ഉച്ചകോടിയിൽ
cancel

ലണ്ടൻ: കൊറോണ വൈറസിനെ ചെറുത്തുതോൽപിക്കാൻ ലോകം മുഴുവൻ വാക്​സിൻ എത്തിക്കുന്നതി​െൻറ പ്രാധാന്യം അംഗീകരിച്ച്​ ജി7 ഉച്ചകോടി.ദരിദ്രരാജ്യങ്ങൾക്ക്​ 100 കോടി ഡോസ്​ വാക്​സിൻ നൽകാൻ ഉച്ചകോടിയിൽ തീരുമാനമാകുമെന്ന്​ ബ്രിട്ടീഷ്​ പ്രധാനമന്ത്രി ബോറിസ്​ ജോൺസൺ പ്രഖ്യാപിച്ചിരുന്നു. ​ കോർപറേറ്റ്​ നികുതി വർധിപ്പിക്കാനും കാലാവസ്​ഥ വ്യതിയാനം തടയാനും ഉച്ചകോടിയിൽ ധാരണയായി. ഉയ്​ഗൂർ മുസ്​ലിംകളെ അടിച്ചമർത്തുന്ന ചൈനക്കെതിരെ ഒന്നിക്കണമെന്ന്​ യു.എസ്​ പ്രസിഡൻറ്​ ജോ ബൈഡൻ സഹരാജ്യങ്ങളെ ഉണർത്തി. വികസ്വര രാജ്യങ്ങളിൽ ചൈന നടപ്പാക്കുന്ന ബെൽറ്റ് ആൻഡ് റോഡ് ഇനീഷ്യേറ്റിവ്​ പദ്ധതിയെ മറികടക്കാനുള്ള പ്രവർത്തനങ്ങളും ഉച്ചകോടി ആവിഷ്കരിച്ചു. ദരിദ്രരാജ്യങ്ങളിൽ മൂല്യങ്ങൾ അടിസ്ഥാനമാക്കിയുള്ളതും ഉയർന്ന നിലവാരമുള്ളതും സുതാര്യവുമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനുള്ള പദ്ധതിയാണ്​ സ്വീകരിക്കുക.

ചൈനയുമായുള്ള തന്ത്രപരമായ മത്സരത്തെ നേരിടാനും ദരിദ്രവും വികസ്വരവുമായ രാജ്യങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ ആവശ്യകത നിറവേറ്റാനുമുള്ള നടപടി സ്വീകരിക്കാൻ ബൈഡ​െൻറ നേതൃത്വത്തിൽ ജി7 രാജ്യങ്ങൾ നീക്കം നടത്തുന്നതായി വൈറ്റ്​ ഹൗസ്​ അറിയിച്ചു. യു.എസി​െൻറ 'ബിൽഡ് ബാക്ക് ബെറ്റർ വേൾഡ്' പദ്ധതി കടമെടുത്തായിരിക്കും ഇത്​ നടപ്പാക്കുക.ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ രാജ്യങ്ങളിലാണ്​ ചൈന പണം നൽകി വികസനങ്ങൾ നടപ്പാക്കുന്നത്​. ഇത്​ ചെറുരാജ്യങ്ങളെ അനിയന്ത്രിതമായ കടബാധ്യതയി​േലക്കാണ്​ ചൈന എത്തിക്കുന്നതെന്ന്​ വ്യാപക വിമർശനമുണ്ട്​.

രണ്ടുവർഷം മുമ്പ്​ ഫ്രാൻസിലാണ്​ ജി7 രാഷ്​ട്രത്തലവന്മാർ ഇതിനുമുമ്പ്​ ഒത്തുകൂടിയത്​. കോവിഡ്​ മഹാമാരിയെ തുടർന്ന്​ കഴിഞ്ഞവർഷം യു.എസിൽ നടക്കേണ്ടിയിരുന്ന ഉച്ചകോടി ഉപേക്ഷിക്കുകയായിരുന്നു.യു.എസ്​ മുൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപി​െൻറ കടുത്ത നയങ്ങൾ ഉണ്ടാക്കിയ അസ്വസ്​ഥതകളിൽനിന്ന്​ മോചനം പകരുന്നതാണ്​ പുതിയ പ്രസിഡൻറ്​ ജോ ബൈഡ​െൻറ സാന്നിധ്യ​െമന്ന്​ ബോറിസ്​ ജോൺസണും ഫ്രഞ്ച്​ പ്രസിഡൻറ്​ ഇമ്മാനുവൽ മാക്രോണും ഉച്ചകോടിക്കിടെ തുറന്നുസമ്മതിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Joe BidenG7Uyghurs
News Summary - Joe Biden’s call for G7 to get tougher on China’s human rights abuses threatens to divide summit
Next Story