തോക്ക് കേസിൽ ജോ ബൈഡന്റെ മകൻ കുറ്റക്കാരനാണെന്ന് കോടതി
text_fieldsവിൽമിംഗ്ടൺ (യുഎസ്): നിയമവിരുദ്ധമായി തോക്ക് വാങ്ങാൻ കള്ളം പറഞ്ഞതിന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡൻ കുറ്റക്കാരനാണെന്ന് കോടതി.
തോക്ക് കൈവശം വെക്കാൻ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള പ്രസ്താവനയിൽ ഹണ്ടർ ബൈഡൻ കള്ളം പറയുകയായിരുന്നെന്നാണ് കോടതി കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് ഡെലവെയറിലെ വിൽമിംഗ്ടൺ ഫെഡറൽ കോടതി ജൂറി അദ്ദേഹത്തിനെതിരായ മൂന്ന് കാര്യങ്ങളിലും കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
2018ൽ അനധികൃതമായി റിവോൾവർ വാങ്ങിയതുമായി ബന്ധപ്പെട്ട കേസിൽ തോക്ക് വ്യാപാരിയോട് കള്ളം പറയുക, അപേക്ഷയിൽ തെറ്റായ അവകാശവാദം ഉന്നയിക്കുക, 11 ദിവസത്തേക്ക് നിയമവിരുദ്ധമായി തോക്ക് കൈവശം വെക്കുക എന്നീ കുറ്റങ്ങളിലാണ് ഹണ്ടർ ബൈഡൻ വിചാരണ നേരിട്ടത്. 25 വർഷം വരെ തടവുശിക്ഷ അനുഭവിക്കാവുന്ന കുറ്റമാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.
എല്ലാ ആരോപണങ്ങളും ഹണ്ടർ ബൈഡൻ നിഷേധിച്ചിട്ടുണ്ട്. അടുത്ത വിചാരണ സെപ്റ്റംബർ അഞ്ചിന് ലോസ് ആഞ്ജലസിൽ നടക്കുമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.