കെന്നഡി വധം: രഹസ്യരേഖകൾ പുറത്തുവിട്ട് യു.എസ്
text_fieldsവാഷിങ്ടൺ: മുൻ പ്രസിഡൻറ് ജോൺ എഫ്. കെന്നഡി കൊല്ലപ്പെട്ട സംഭവത്തിലെ രഹസ്യ രേഖകൾ പുറത്തുവിട്ട് യു.എസ് ഭരണകൂടം. സി.ഐ.എ രഹസ്യസന്ദേശങ്ങൾ ഉൾപ്പെടെ 1,500 രേഖകളാണ് പുറത്തുവിട്ടത്. 1963 നവംബർ 22ൽ യു.എസ് സംസ്ഥാനമായ ഡാളസിൽ ലീ ഹാർവി ഓസ്വാൾഡ് എന്ന യുവാവാണ് കെന്നഡിയെ വധിച്ചത്.
ശീതയുദ്ധം ഏറ്റവും മൂർഛിച്ച ഘട്ടത്തിലായിരുന്നു ലോകത്തെ ഞെട്ടിച്ച കൊലപാതകം. ഓസ്വാൾഡ് മാത്രമാണ് പ്രതിയെന്ന് വിശ്വസിക്കാൻ പ്രയാസമുണ്ടായിരുന്നുവെങ്കിലും മറ്റു തെളിവുകളില്ലെന്നായിരുന്നു അന്വേഷണ സംഘത്തിെൻറ മൊഴി. പുതിയ രേഖകൾ ഇത് പൊളിച്ചെഴുതുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
കൊലപാതകത്തിനു മുമ്പ് മെക്സികോ സിറ്റിയിലെ റഷ്യൻ, ക്യൂബ എംബസികളിലേക്ക് ഓസ്വാൾഡ് യാത്ര ചെയ്തിരുന്നതും മറ്റും സി.ഐ.എ രേഖകളിലുണ്ട്. റഷ്യൻ വിസ അന്വേഷിച്ച് എംബസിയിലേക്ക് വിളിച്ചതും ക്യൂബ യാത്രക്ക് അനുമതി തേടിയതും രേഖകൾ വെളിപ്പെടുത്തുന്നു.
സംഭവത്തിന് ഒരു മാസം മുമ്പാണ് ടെക്സസ് അതിർത്തി കടന്ന് ഓസ്വാൾഡ് യു.എസിലെത്തുന്നത്. അതിന് മുമ്പ് റഷ്യൻ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥനുമായി ഓസ്വാൾഡ് ബന്ധപ്പെട്ടതും സി.ഐ.എ കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.