Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅജ്ഞാത രോഗം; ജോൺസൺ...

അജ്ഞാത രോഗം; ജോൺസൺ ആൻഡ്​ ജോൺസൺ കോവിഡ്​ വാക്​സിൻ പരീക്ഷണം നിർത്തിവെച്ചു

text_fields
bookmark_border
അജ്ഞാത രോഗം; ജോൺസൺ ആൻഡ്​ ജോൺസൺ കോവിഡ്​ വാക്​സിൻ പരീക്ഷണം നിർത്തിവെച്ചു
cancel

വാഷിങ്​ടൺ: കോവിഡ്​ പ്രതിരോധത്തിനായി വികസിപ്പിച്ച വാക്​സി​െൻറ പരീക്ഷണം ജോൺസൺ ആൻഡ്​ ജോൺസൺ നിർത്തിവെച്ചു. വാക്​സിൻ പരീക്ഷിച്ച ഒരാളിൽ വിപരീത ഫലം കണ്ടതി​നെ തുടർന്നാണ്​ താൽകാലികമായി പരീക്ഷണം നിർത്തി​വെച്ചത്​.

വാക്​സിൻ സ്വീകരിച്ചതിന്​ ശേഷം വ്യക്തിയുടെ ആരോഗ്യ നില മോശമാകുകയായിരുന്നു. ഇദ്ദേഹത്തിന്​ ബാധിച്ച രോഗമെന്താണെന്ന്​ വ്യക്തമായിട്ടില്ല.

കുരങ്ങുകളിലായിരുന്നു വാക്​സി​െൻറ ആദ്യഘട്ട പരീക്ഷണം. സെപ്​റ്റംബർ 23 മുതലാണ്​ ജോൺസൺ ആൻഡ്​ ജോൺസൺ മനുഷ്യരിൽ വാക്​സിൻ പരീക്ഷണം ആരംഭിച്ചത്​.

അവസാനഘട്ട പരീക്ഷണത്തിൽ യു.എസിൽ നിന്നടക്കം 60,000 ത്തോളം പേരാണ്​ പങ്കാളികളാകുക. അർജൻറീന, ബ്രസീൽ, ചിലി, കൊളംബിയ, മെക്​സികോ, പെറു, ദക്ഷിണാഫ്രിക്ക തുടങ്ങിയവയാണ്​ ജോൺസൺ ആൻഡ്​ ജോൺസ​െൻറ വാക്​സിൻ പരീക്ഷിക്കുന്ന മറ്റു രാജ്യങ്ങൾ.

ഇൗ വർഷം അവസാനത്തോടെ കോവിഡ്​ വാക്​സിൻ ലഭ്യമായി തുടങ്ങുമെന്ന്​ ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ്​ അദാനോം ഗബ്രിയോസസ്​ വ്യക്തമാക്കിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Johnson And JohnsonCovid Vaccine​Covid 19
Next Story