ജോൺസൺ ആൻഡ് ജോൺസൺ കുട്ടികൾക്കുള്ള ടാൽകം പൗഡർ നിർമാണം നിർത്തുന്നു
text_fieldsന്യൂയോർക്ക്: 2023 മുതൽ ടാൽകം ബേബി പൗഡർ നിർമിക്കില്ലെന്ന് ജോൺസൺ ആൻഡ് ജോൺസൺ. പൗഡറിനെതിരെ അമേരിക്കയിലും കാനഡയിലും നടക്കുന്ന നിയമനടപടികൾക്കിടെയാണ് ഉൽപന്നം നിർത്തലാക്കുന്നതായി അറിയിച്ചത്. ടാൽക് അടങ്ങിയ പൗഡറിന് പകരം ചോളത്തിൽനിന്ന് ഉൽപാദിപ്പിക്കുന്ന അസംസ്കൃത വസ്തു ഉപയോഗിച്ചാണ് ഇനി പൗഡർ നിർമിക്കുക എന്നും കമ്പനി അറിയിച്ചു.
പൗഡറിൽ ആസ്ബസ്റ്റോസ് അംശം ഉണ്ടെന്നും ഉപയോഗിക്കുന്നത് കാൻസറിന് കാരണമാകുന്നെന്നും ചൂണ്ടിക്കാണിച്ച് ആയിരക്കണക്കിന് ഉപഭോക്താക്കൾ ജോൺസൺ ആൻഡ് ജോൺസണെതിരെ ഹരജി സമർപ്പിച്ചിരുന്നു. യു.എസിലും കാനഡയിലും 2020ൽ തന്നെ പൗഡർ നിരോധിച്ചിരുന്നതാണ്. അമേരിക്കയിൽ പൗഡറിനെതിരെ 38,000 പരാതികൾ നൽകിയിരുന്നു.
എന്നാൽ പൗഡർ കാൻസറിന് കാരണമാകുമെന്ന ആരോപണങ്ങൾ കമ്പനി തള്ളി. വർഷങ്ങളോളം നടത്തിയ ശാസ്ത്രീയ പരീക്ഷണങ്ങൾക്കൊടുവിലാണ് പൗഡർ പുറത്തിറക്കിയതെന്നും ഉപയോഗിക്കുന്ന ടാൽകിൽ ആസ്ബസ്റ്റോസിന്‍റെ അംശം ഇല്ല എന്നുമാണ് കമ്പനി അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.