ജോൺസൺ&ജോൺസൺ വാക്സിൻ; പരീക്ഷണം അവസാനഘട്ടത്തിൽ
text_fieldsവാഷിങ്ടൺ: ജോൺസൺ&ജോൺസൺ വാക്സിൻെറ അവസാനഘട്ട പരീക്ഷണം തുടങ്ങി. 60,000 വളണ്ടിയർമാരിൽ വാക്സിൻെറ ഒരു ഡോസാണ് പരീക്ഷിക്കുന്നത്. ഇൗ വർഷം അവസാനത്തോടെയോ അടുത്ത വർഷം ആദ്യമോ വാക്സിൻ പരീക്ഷണം പൂർത്തിയാക്കാൻ കഴിയുമെന്ന് കമ്പനിയുടെ മുഖ്യ ശാസ്ത്ര ഓഫീസർ ഡോ.പോൾ സ്റ്റോഫെൽസ് പറഞ്ഞു. യു.എസിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് അധികൃതരുമായാണ് കമ്പനി വാർത്താ സമ്മേളനം നടത്തിയത്.
യു.എസിലും ബെൽജിയത്തിലും നടത്തിയ വാക്സിൻെറ ഒന്ന്, രണ്ട് പരീക്ഷണങ്ങൾ വിജയമായിരുന്നു. ഇതിൻെറ പരീക്ഷണഫലങ്ങൾ ഉടനെ പുറത്ത് വിടും. മുമ്പ് മൃഗങ്ങളിൽ നടത്തിയ പരീക്ഷണങ്ങളിൽ വാക്സിൻെറ ഒരു ഡോസ് തന്നെ പര്യാപ്തമെന്ന് കണ്ടെത്തിയിരുന്നു. ഇതിൻെറ അടിസ്ഥാനത്തിലാണ് മൂന്നാംഘട്ട പരീക്ഷണത്തിൽ എല്ലാവർക്കും ഒരു ഡോസ് നൽകുന്നത്. 2021ൽ കോവിഡ് വാക്സിൻെറ ഒരു ബില്യൺ ഡോസുകൾ നിർമ്മിക്കാനാണ് ജോൺസൺ&ജോൺസൺ പദ്ധതിയെന്നും സ്റ്റോഫെൽസ് കൂട്ടിച്ചേർത്തു.
അതേസമയം, മോഡേണ, പഫിസർ, അസ്ട്ര സെനിക്ക തുടങ്ങിയ കമ്പനികളെല്ലാം വാക്സിൻെറ രണ്ട് ഡോസുകളാണ് പരീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.