12 മുതൽ 18 വയസ് വരെ പ്രായമുള്ളവരിൽ കോവിഡ് വാക്സിൻ പരീക്ഷിക്കാനൊരുങ്ങി ജോൺസൺ ആൻഡ് ജോൺസൺ
text_fieldsവാഷിങ്ടൺ: 12 മുതൽ 18 വയസ് വരെ പ്രായമുള്ളവരിൽ കോവിഡ് വാക്സിൻ പരീക്ഷണം നടത്താനൊരുങ്ങി ജോൺസൺ ആൻഡ് ജോൺസൺ. യു.എസിൽ വെള്ളിയാഴ്ച നടന്ന വിർച്വൽ യോഗത്തിൽ ഇക്കാര്യത്തിൽ ധാരണയായതായി കമ്പനി പ്രതിനിധി വെളിപ്പെടുത്തി.
വൈകാതെ കുട്ടികളിലും മരുന്നിെൻറ പരീക്ഷണം നടത്തും. പക്ഷേ വളരെ ശ്രദ്ധയോടെ മാത്രമേ ആ ഘട്ടത്തിലേക്ക് കടക്കു. കുട്ടികളിൽ പരീക്ഷണം നടത്തുേമ്പാൾ സുരക്ഷക്ക് അതീവപ്രാധാന്യം നൽകുമെന്നും പരീക്ഷണത്തിന് നേതൃത്വം നൽകുന്നവരിൽ ഒരാളായ ഡോ.ജെറി സാൻഡോഫ് പറഞ്ഞു.
60,000ത്തോളം വളണ്ടിയർമാരിൽ കമ്പനി വാക്സിെൻറ മൂന്നാംഘട്ട പരീക്ഷണം കഴിഞ്ഞ സെപ്റ്റംബറിൽ ആരംഭിച്ചിരുന്നു. പിന്നീട് ഇത് നിർത്തിവെക്കുകയായിരുന്നു. ഒരാൾക്ക് ഗുരുതരരോഗം കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. പിന്നീട് വാക്സിൻ പരീക്ഷണം കഴിഞ്ഞായാഴ്ചയാണ് പുനഃരാരംഭിച്ചത്. ജോൺസൺ ആൻഡ് ജോൺസെൻറ പ്രധാന ഏതിരാളികളായ ഫിസർ 12 വയസ് വരെയുള്ള കുട്ടികളിൽ വാക്സിെൻറ പരീക്ഷണം ആരംഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.