സ്ത്രീ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് താലിബാനോട് അഭ്യർഥിച്ച് രാജ്യങ്ങൾ
text_fieldsവാഷിങ്ൺ: അഫ്ഗാനിലെ സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ താലിബാനോടുള്ള അഭ്യർഥനയുമായി 21 ഓളം രാജ്യങ്ങൾ ഒപ്പുവെച്ച സംയുക്ത പ്രസ്താവന യു.എസ് സ്റ്റേറ്റ് ഡിപാർട്ട്മെൻറ് പുറത്തിറക്കി.
അഫ്ഗാൻ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അവകാശങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചുകൊണ്ടുള്ള പ്രസ്താവനയിൽ യു.എസിനു പുറമെ ബ്രിട്ടനും യൂറോപ്യൻ യൂനിയനുമടക്കം 18 രാജ്യങ്ങൾ ഒപ്പുവെച്ചിട്ടുണ്ട്.
താലിബാൻ അധികാരം പിടിച്ചതോടെ വിദ്യാഭ്യാസം,ജോലി, സഞ്ചാര സ്വാതന്ത്ര്യം എന്നിവക്കുള്ള അഫ്ഗാൻ സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് തങ്ങൾ ആശങ്കാകുലരാണ്. സ്ത്രീകളും പെൺകുട്ടികളും എല്ലാ അഫ്ഗാൻ ജനതയെയും പോലെ സുരക്ഷിതത്വത്തിലും അന്തസ്സിലും ജീവിക്കാൻ അർഹരാണെന്നും പ്രസ്താവനയിൽ പറയുന്നു.
ഏതെങ്കിലും തരത്തിലുള്ള വിവേചനവും ദുരുപയോഗവും തടയണം. അവരുടെ ശബ്ദം കേൾക്കാൻ തയാറാവുമെന്ന് ഉറപ്പുവരുത്തണം. അന്താരാഷ്ട്ര സമൂഹമെന്ന നിലയിൽ അവരെ മാനുഷികമായി സഹായിക്കാനും പിന്തുണക്കാനും ഞങ്ങൾ തയാറാണ്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിൽ അഫ്ഗാനിലെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും ജീവിതത്തിെന്റ അഭിവാജ്യഘടകമായി മാറിയ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ഭാവിയിലെ ഏതൊരു സർക്കാറും എങ്ങനെ ഉറപ്പാക്കുമെന്ന് ലോകം സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.