മസ്ജിദുൽ അഖ്സയിലെ മുസ്ലിംകളുടെ അവകാശം ഇസ്രായേൽ മാനിക്കണം -ജോർഡൻ രാജാവ്
text_fieldsഅമ്മാൻ: മസ്ജിദുൽ അഖ്സയിൽ പ്രാർഥന നടത്താനുള്ള മുസ്ലിംകളുടെ അവകാശം ഇസ്രായേൽ മാനിക്കണമെന്ന് ജോർഡൻ രാജാവ്. ജോർഡൻ തലസ്ഥാനമായ അമ്മാനിൽ ഇസ്രായേൽ പ്രതിരോധമന്ത്രി ബെന്നി ഗാന്റ്സുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു അബ്ദുല്ല രാജാവ്. റമദാനിനോടനുബന്ധിച്ച് ഇസ്രായേൽ-ഫലസ്തീൻ സംഘർഷം കുറക്കുന്നതിനു മുന്നോടിയായിരുന്നു കൂടിക്കാഴ്ച.
ജറൂസലം, വെസ്റ്റ്ബാങ്ക് എന്നിവിടങ്ങളിൽ പ്രാർഥന നടത്തുന്നതിന് നടപടികൾക്ക് ഇസ്രായേൽ ഒരുങ്ങുകയാണെന്ന് ഗാന്റ്സ് സൂചിപ്പിച്ചു. ഇസ്രായേലിൽ നടന്ന രണ്ടു ദിവസത്തെ ഉച്ചകോടിക്ക് ശേഷമാണ് ഗാന്റ്സും അബ്ദുല്ല രാജാവും ചർച്ച നടത്തിയത്
യു.എ.ഇ, ബഹ്റൈന്‍, മൊറോക്കോ, ഈജിപ്ത്, യു.എസ് എന്നീ രാജ്യങ്ങളുടെ പ്രതിനിധികളായിരുന്നു ഉച്ചകോടിയില്‍ പങ്കെടുത്തത്. ഫലസ്തീന് പ്രതിനിധികള്‍ക്ക് ക്ഷണമുണ്ടായിരുന്നില്ല. ഉച്ചകോടിക്കായി ഇസ്രായേലിലെത്തിയ അബ്ദുല്ല രാജാവ് വെസ്റ്റ് ബാങ്ക് സന്ദര്‍ശിച്ച് ഫലസ്തീന് നേതാവ് മഹ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. അഞ്ച് വര്‍ഷത്തിനിടയില്‍ ആദ്യമായാണ് അബ്ദുല്ല രാജാവ് ഫലസ്തീന് സന്ദര്‍ശിക്കുന്നത്.
കിഴക്കന്‍ ജറുസലമിലാണ് മസ്ജിദുൽ അഖ്സ സ്ഥിതിചെയ്യുന്നത്. പള്ളിയുടെ കിഴക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന, ഫലസ്തീന് പൗരന്മാരുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അല്‍-യൂസുഫിയ ഖബർസ്ഥാൻ പൊളിച്ചുമാറ്റി പാര്‍ക്ക് സ്ഥാപിക്കാനുള്ള നീക്കവുമായി മുന്നോട്ടുപോവുകയാണ് ഇസ്രായേൽ അധികൃതർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.