വിവാദങ്ങൾക്കിടെ ജോർഡൻ രാജാവും രാജകുമാരനും ഒരേ വേദിയിൽ
text_fieldsജറൂസലം: ഏറെക്കാലത്തെ വിവാദങ്ങൾക്കു ശേഷം ജോർഡൻ രാജാവ് അബ്ദുല്ല രണ്ടാമനും അർധസഹോദരൻ ഹംസ ബിൻ ഹുസൈനും ഒരേ വേദിയിൽ. രാജ്യം നിലവിൽ വന്നതിെൻറ ശതാബ്ദി ആഘോഷങ്ങൾക്കിടയിലാണ് ഇരുവരും ഒരേ വേദിയിൽ പ്രത്യക്ഷപ്പെട്ടത്. ചടങ്ങുകളുടെ ചിത്രങ്ങൾ കൊട്ടാരംതന്നെയാണ് പുറത്തുവിട്ടത്.
അമ്മാനിലെ തലാൽ രാജാവിെൻറ ഖബറിടത്തിൽ പ്രാർഥനക്കെത്തിയ രാജാവിെൻറയും രാജകുമാരെൻറയും ചിത്രങ്ങളാണ് പുറത്തുവന്നത്. പശ്ചിമേഷ്യൻ രാജ്യമായ ജോർഡനിൽ മുൻ കിരീടാവകാശി ഹംസ ബിൻ ഹുസൈനെ സൈന്യം വീട്ടുതടങ്കലിലാക്കിയിരിക്കുകയായിരുന്നു. ഭരണകൂടത്തെ അട്ടിമറിക്കാൻ ശ്രമിച്ചു എന്നായിരുന്നു ആരോപണം.
ജനങ്ങളുമായി സംസാരിക്കാനോ പുറത്തിറങ്ങാനോ അനുവദിക്കില്ലെന്ന് സൈനിക മേധാവി പറഞ്ഞതായി ഹംസ വിഡിയോസന്ദേശത്തിൽ അറിയിച്ചപ്പോഴാണ് ലോകം വിവരം അറിഞ്ഞത്. ഹംസയുടെ മാതാവ് നൂർ രാജ്ഞിയും അമ്മാനിലെ കൊട്ടാരത്തിൽ വീട്ടുതടങ്കലിലാണെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. കർശന നിരീക്ഷണത്തിലായിരുന്നു ഇരുവരും.
അതേസമയം, ഹംസ രാജകുമാരനെ അറസ്റ്റ്ചെയ്തിട്ടില്ലെന്നും രാജ്യത്തിെൻറ സുരക്ഷയെയും സുസ്ഥിരതയെയും ബാധിക്കുന്ന കാര്യങ്ങളിൽ ഇടപെടരുതെന്ന് അദ്ദേഹത്തോട് ആവശ്യപ്പെടുകയാണ് ചെയ്തതെന്നും സൈന്യം വിശദീകരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.