ജോസഫ് സ്റ്റാലിന്റെ കാലത്ത് കൊല്ലപ്പെട്ട എട്ടായിരത്തോളം പേരുടെ അസ്ഥികൾ കണ്ടെത്തി
text_fieldsകിയവ്: േസാവിയറ്റ് യൂനിയൻ ഭരണാധികാരി ജോസഫ് സ്റ്റാലിെൻറ കാലത്ത് വധിക്കപ്പെട്ടതെന്നു കരുതുന്ന ആയിരങ്ങളുടെ അസ്ഥികൂടങ്ങൾ കണ്ടെടുത്തു. സോവിയറ്റ് യൂനിയെൻറ ഭാഗമായിരുന്ന യുക്രെയ്നിലെ ഒഡേസ നഗരത്തിലെ വിമാനത്താവളത്തിനു സമീപമാണ് 1937-39 കാലത്ത് കൊല്ലപ്പെട്ടെന്നു കരുതുന്ന 5000 മുതൽ 8000 വരെ ആളുകളുടെ അസ്ഥികൾ കണ്ടെത്തിയത്. യുക്രെയ്നിൽ ഇതുവരെ കണ്ടെത്തിയ ഏറ്റവും വലിയ കൂട്ടശ്മശാനങ്ങളിലൊന്നാണിത്.
അതെസമയം, റെക്കോഡുകളൊന്നും കൈവശമില്ലാത്തതിനാൽ ഇവരെ തിരിച്ചറിയൽ ശ്രമകരമാണ്. യുക്രിൻഫോം വെബ്സൈറ്റിെൻറ കണക്കുപ്രകാരം 1938നും 1941നുമിടെ സോവിയറ്റ് ഭരണകൂടത്തിെൻറ രഹസ്യപൊലീസ് 8600 ആളുകളെ വധിച്ചിട്ടുണ്ട്. വിമാനത്താവളത്തിനു സമീപം ഖനനം തുടരുന്നതിനാൽ കൂടുതൽ അസ്ഥികൂടങ്ങൾ കണ്ടെത്തിയേക്കാം. മുമ്പും ഈ ഭാഗത്തുനിന്ന് അസ്ഥികൂടങ്ങൾകണ്ടെടുത്തിരുന്നു.
Joseph Stalin's Terror Mass Grave Unearthed In Ukraineസോവിയറ്റ് യൂനിയെൻറ രഹസ്യപൊലീസ് വിഭാഗം കൊന്നൊടുക്കവരുടെതാണ് ഈ അസ്ഥികളെന്നു കരുതുന്നതായി യുക്രെയ്ൻ നാഷനൽ മെമറി ഇൻസ്റ്റിറ്റ്യൂട്ട് പ്രാദേശിക മേധാവി സെർഗി ഗുട്സാല്യൂക് പറഞ്ഞു. 1924 മുതൽ 1953 വരെയാണ് സ്റ്റാലിൻ സോവിയറ്റ് യൂനിയൻ ഭരിച്ചത്.സ്റ്റാലിെൻറ ഭരണകാലത്ത് ഗുലാഗ് എന്നറിയപ്പെട്ട ലേബർ ക്യാമ്പുകളിലുൾപ്പെടെ 15 ലക്ഷം ആളുകളെ കൊന്നൊടുക്കിയിട്ടുണ്ടെന്നാണ് കണക്ക്. ഇതിൽ കൂടുതലും യുക്രെയ്ൻ വംശജരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.