43 വിദ്യാർഥികൾ അപ്രത്യക്ഷമായ സംഭവം: സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട് മണിക്കൂറുകൾക്കിടെ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു
text_fieldsമെക്സികോ സിറ്റി: എട്ടുവർഷം മുമ്പ് 43 വിദ്യാർഥികൾ അപ്രത്യക്ഷമായ സംഭവത്തെ കുറിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട് മണിക്കൂറുകൾക്കിടെ പ്രമുഖ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു. വിവിധ സമൂഹമാധ്യമങ്ങൾക്കും ഒരു പ്രാദേശിക പത്രത്തിനും വേണ്ടി പ്രവർത്തിക്കുന്ന ഫ്രഡിഡ് റോമനാണ് ഗെരോരോ സംസ്ഥാനത്തെ ചിൽപാൻസിൻഗോ പട്ടണത്തിൽ സ്വന്തം കാറിൽ വെടിയേറ്റുമരിച്ചത്.
2014ൽ ഒരു ബസ് കൈവശപ്പെടുത്തി സമരത്തിനുപോയ വിദ്യാർഥികൾ പൊലീസ് കസ്റ്റഡിയിലെടുത്തശേഷം അപ്രത്യക്ഷമായിരുന്നു. ഇവരെ ഗുണ്ടാസംഘത്തിന് കൈമാറിയതായും സംഘം എല്ലാവരെയും കൊലപ്പെടുത്തിയെന്നുമാണ് അനുമാനം.
ഇതുവരെയും കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല. മെക്സികോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശ ദുരന്തമായാണ് സംഭവം കണക്കാക്കപ്പെടുന്നത്. വർഷങ്ങൾ കഴിഞ്ഞും വസ്തുതകൾ പുറത്തുവരാത്ത സംഭവം സർക്കാർ നടത്തിയ കുറ്റകൃത്യമാണെന്ന് അടുത്തിടെ പുറത്തുവന്ന വസ്തുതാന്വേഷണ റിപ്പോർട്ട് കുറ്റപ്പെടുത്തിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചായിരുന്നു മാധ്യമപ്രവർത്തകന്റെ സമൂഹമാധ്യമ പ്രതികരണം. വസ്തുതാന്വേഷണ റിപ്പോർട്ട് തയാറാക്കിയ മുറിലോ കറം അറസ്റ്റിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.