നാടുകടത്തൽ: ജൂലിയൻ അസാൻജിന് അപ്പീൽ നൽകാമെന്ന് ലണ്ടൻ കോടതി
text_fieldsലണ്ടൻ: ‘വിക്കിലീക്സ്’ സ്ഥാപകൻ ജൂലിയൻ അസാൻജിന് യു.എസിലേക്കുള്ള നാടുകടത്തലിനെതിരെ അപ്പീൽ നൽകാമെന്ന് ലണ്ടൻ കോടതി. ഇതോടെ, ഏറെ വിവാദമായ കേസിലെ നിയമയുദ്ധം വീണ്ടും നീളുമെന്നുറപ്പായി.
യു.കെ സർക്കാറിന്റെ നാടുകടത്തലിൽ ഉത്തരവിനെതിരെ അപ്പീൽ നൽകാൻ അസാൻജിന് അവകാശമുണ്ടെന്നാണ് ഹൈകോടതി വിധിച്ചത്. യു.എസ് രഹസ്യരേഖകൾ പുറത്തുവിട്ട സംഭവത്തിൽ അസാൻജിനെതിരെ നിരവധി കുറ്റങ്ങളാണ് ചുമത്തപ്പെട്ടത്.
ഇതിൽ 17 എണ്ണം ചാരവൃത്തിയുമായി ബന്ധപ്പെട്ടതാണ്. 15 വർഷം മുമ്പ് നടന്ന സംഭവത്തിനുപിന്നാലെ ആസ്ട്രേലിയൻ കമ്പ്യൂട്ടർ വിദഗ്ധനായ അസാൻജ് ലണ്ടനിലെ ഇക്വഡോർ എംബസിയിൽ ഏഴുവർഷം അഭയം തേടി. പിന്നീട് ബ്രിട്ടനിലെ അതിസുരക്ഷ ജയിലിൽ അഞ്ചുവർഷവും കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.