ജൂലിയൻ അസാൻജിനെ കൈമാറണമെന്ന യു.എസ് ആവശ്യം ബ്രിട്ടീഷ് കോടതി തള്ളി
text_fieldsലണ്ടൻ: വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിനെ യു.എസിലേക്ക് നാടുകടത്തണമെന്ന ആവശ്യം ബ്രിട്ടീഷ് കോടതി തള്ളി. ചാരവൃത്തി കുറ്റം ചുമത്തപ്പെട്ട അസാൻജിനെ വിചാരണ നേരിടാൻ യു.എസിന് കൈമാറണമെന്നായിരുന്നു ആവശ്യം. എന്നാൽ, അസാൻജിന്‍റെ മാനസികാരോഗ്യവും ആത്മഹത്യാ പ്രവണതയും കണക്കിലെടുത്ത് യു.എസിന് കൈമാറാൻ സാധിക്കില്ലെന്ന് കോടതി നിലപാടെടുക്കുകയായിരുന്നു.
175 വർഷം തടവ് ലഭിക്കുന്ന കുറ്റങ്ങളാണ് യു.എസിൽ അസാൻജിനെതിരെ ചുമത്തിയിരിക്കുന്നത്. 17 ചാരവൃത്തി കേസുകൾ, കമ്പ്യൂട്ടർ ദുരുപയോഗം ചെയ്ത കേസ് എന്നിവ ആസ്ട്രേലിയൻ സ്വദേശിയായ അസാൻജിനെതിരെയുണ്ട്.
കോടതിയുടെ തീരുമാനത്തെ ചോദ്യംചെയ്യാനാണ് യു.എസ് തീരുമാനം. വിധിക്കെതിരെ അപ്പീൽ നൽകാൻ രണ്ടാഴ്ചത്തെ സമയമുണ്ട്.
അഫ്ഗാനിസ്ഥാനിലും ഇറാഖിലും അമേരിക്ക നടത്തിയ രഹസ്യപ്രവർത്തനങ്ങളുടെ രേഖകൾ ചോർത്തി പുറത്തുവിട്ടതോടെയാണ് അസാൻജ് ശ്രദ്ധേയനായത്. യു.എസ് നടത്തിയ നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമായ പല പ്രവർത്തനങ്ങളും ഇപ്രകാരം പുറത്തു വന്നിരുന്നു. 2010ന്‍റെ അവസാനം മൂന്ന് ലക്ഷത്തിൽ അധികം പേജുകൾ വരുന്ന രേഖകൾ പുറത്തുവിട്ടതോടെ അമേരിക്കയുടെ കണ്ണിലെ കരടായി അസാൻജ് മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.