Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജസ്റ്റിന്‍ ട്രൂഡോയും...

ജസ്റ്റിന്‍ ട്രൂഡോയും ഭാര്യ സോഫിയും വേർപിരിഞ്ഞു

text_fields
bookmark_border
ജസ്റ്റിന്‍ ട്രൂഡോയും ഭാര്യ സോഫിയും വേർപിരിഞ്ഞു
cancel

ടൊറന്‍റോ: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ഭാര്യ സോഫി ഗ്രിഗോയിറും 18 വർഷം നീണ്ട ദാമ്പത്യം അവസാനിപ്പിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെ ജസ്റ്റിൻ ട്രൂഡോയാണ് ഇക്കാര്യം അറിയിച്ചത്. "പ്രയാസമേറിയതും അര്‍ഥവത്തായതുമായ നിരവധി സംഭാഷണങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ വേര്‍പിരിയാൻ തീരുമാനിച്ചിരിക്കുന്നു. എല്ലായ്‌പ്പോഴും എന്നപോലെ, ഞങ്ങള്‍ അഗാധമായ സ്‌നേഹവും ബഹുമാനവുമുള്ള അടുപ്പമുള്ള കുടുംബമായി തുടരും. ഞങ്ങളുടെ കുട്ടികളുടെ ക്ഷേമത്തിനായി, ഞങ്ങളുടെയും അവരുടെയും സ്വകാര്യതയെ മാനിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു"- എന്നാണ് ട്രൂഡോ കുറിച്ചത്. 51കാരനായ ജസ്റ്റിൻ ട്രൂഡോ ലോകത്തെ ​ശ്രദ്ധേയരായ ഭരണാധികാരികളിൽ ഒരാളാണ്. 48കാരിയായ സോഫി മുൻ മോഡലും ടി.വി അവതാരകയുമാണ്.

2005ലാണ് ഇരുവരും വിവാഹിതരായത്. ഇവർക്ക് 15, 14, 9 വയസ്സ് വീതമുള്ള മൂന്ന് കുട്ടികളുണ്ട്. നിയമപരമായ വേര്‍പിരിയല്‍ കരാറില്‍ ഇരുവരും ഒപ്പുവെച്ചതായി പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. സോഫിയും പ്രധാനമന്ത്രിയും കുട്ടികളെ സുരക്ഷിതത്വവും സ്നേഹവുമുള്ള അന്തരീക്ഷത്തിൽ വളർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും ഓഫിസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:canadajustin trudeau
News Summary - Justin Trudeau and his wife Sophie have separated
Next Story