ജി20ക്കെത്തിയ ട്രൂഡോ താമസിച്ചത് സാധാരണ ഹോട്ടൽ മുറിയിൽ; ചെലവ് കുറക്കാനെന്ന് വിശദീകരണം
text_fieldsന്യൂഡൽഹി: ജി20 ഉച്ചകോടിക്കായി ഇന്ത്യയിലെത്തിയ കനേഡിയൻ പ്രധാനമന്ത്രി പ്രസിഡൻഷ്യൽ സ്യൂട്ടിൽ താമസിക്കാൻ വിസമ്മതിച്ചതായി റിപ്പോർട്ട്. പകരം അതേ ഹോട്ടലിൽ തന്നെയുള്ള സാധാരണ മുറിയിലാണ് ട്രൂഡോ താമസിച്ചത്. ലോകരാഷ്ട്രത്തലവൻമാർക്കായി സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ച് പ്രത്യേകം ഒരുക്കിയ മുറികളാണ് പ്രസിഡൻഷ്യൽ സ്യൂട്സ്. ന്യൂഡൽഹിയിലെ ലളിത് ഹോട്ടലിലെ സാധാരണ മുറിയിലാണ് ട്രൂഡോ തങ്ങിയത്.
പ്രസിഡൻഷ്യൽ സ്യൂട്ടുകളോട് കൂടിയ വി.വി.ഐ.പി മുറികളാണ് ജി20 ക്കെത്തിയ ലോകനേതാക്കൾക്കായി ഇന്ത്യ ഒരുക്കിയത്. അതീവ സുരക്ഷയാണ് ഈ മുറികൾക്കുണ്ടാവുക. ചെലവ് കുറക്കുന്നത് കണക്കിലെടുത്താണ് ആഡംബര മുറികൾ ഒഴിവാക്കിയതെന്ന് ട്രൂഡോയുടെ പ്രതിനിധി സംഘം അറിയിച്ചതായും റിപ്പോർട്ടുണ്ട്. എന്നാൽ ഹോട്ടലിലെ സാധാരണ മുറിയിൽ താമസിച്ചതിന് ട്രൂഡോ പ്രത്യേക കാരണമൊന്നും പറഞ്ഞിട്ടില്ലെന്നാണ് സുരക്ഷ ഏജൻസികളുടെ വിശദീകരണം. സെപ്റ്റംബർ 10ന് ഇന്ത്യയിൽ നിന്ന് മടങ്ങുമെന്ന് അറിയിച്ചിരുന്നുവെങ്കിലും എയർബസ് വിമാനത്തിലെ സാങ്കേതിക തകരാറുകൾ മൂലം സെപ്റ്റംബർ 12നാണ് ട്രൂഡോ ഇന്ത്യയിൽ നിന്ന് യാത്ര തിരിച്ചത്.
ഖലിസ്ഥാൻ പ്രശ്നത്തെ ചൊല്ലി ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം നാൾക്കു നാൾ വഷളായിക്കൊണ്ടിരിക്കുകയാണ്. ഖലിസ്ഥാൻ നേതാവ് ഹർദീപ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നിലെ ഇന്ത്യയാണെന്ന കാനഡയുടെ ആരോപണമാണ് ബന്ധം വഷളാക്കിയത്.
Justin Trudeau refused Presidential Suite at hotel during G20
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.