അഫ്ഗാൻ വ്യോമപാത അടച്ചു; വിമാനത്താവളം വഴി ഒഴിപ്പിക്കൽ മുടങ്ങി
text_fieldsകാബൂൾ: അഫ്ഗാനിസ്താൻ താലിബാൻ പിടിച്ചതിന് പിന്നാലെ കൂട്ടപലായനത്തിന്‍റെ തിരക്കിലമർന്ന തലസ്ഥാന നഗരത്തിൽ വ്യോമപാത അടച്ചു. കാബൂൾ വിമാനത്താവളത്തിൽ പുതുതായി വിമാനമിറങ്ങുന്നതും ഉയരുന്നതും ഇതോടെ നിർത്തി. എയർഇന്ത്യ ഉൾപെടെ വിമാനങ്ങൾക്ക് ഇറങ്ങാൻ പ്രയാസം നേരിടുന്നത്, രാജ്യത്ത് കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കൽ പ്രതിസന്ധിയിലാക്കി. അമേരിക്കയിൽനിന്ന് അഫ്ഗാൻ വ്യോമപാത വഴി ന്യൂഡൽഹിയിലേക്ക് വരേണ്ട വിമാനങ്ങളും ഇതോടെ വഴിതിരിച്ചുവിട്ടു.
കാബൂൾ വ്യോമപാതയിൽ നിയന്ത്രണമുണ്ടാകില്ലെന്നും ഇതുവഴി കടന്നുപോകുന്ന എല്ലാ വിമാനങ്ങളും വഴി തിരിച്ചുവിടണമെന്നും അഫ്ഗാൻ സിവിൽ വ്യോമയാന അധികൃതർ അറിയിച്ചു.
കാബൂളിലെ ഹാമിദ് കർസായി വിമാനത്താവളത്തിൽനിന്ന് വാണിജ്യ വിമാന സർവീസുകൾ പൂർണമായി നിർത്തി. നൂറുകണക്കിന് പേർ വിമാനത്താവളത്തിൽ തടിച്ചുകൂടിയ സാഹചര്യത്തിലാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.