ബൈഡൻ ഇന്ത്യക്കൊപ്പം; മദ്രാസിലെ ഒാർമകളിൽ കമല
text_fieldsവാഷിങ്ടൺ: നവംബർ മൂന്നിലെ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഇന്ത്യ നേരിടുന്ന വെല്ലുവിളികളിലെല്ലാം ഒപ്പമുണ്ടാകുമെന്ന് ഡെമോക്രാറ്റിക് പാർട്ടി പ്രസിഡൻറ് സ്ഥാനാർഥി ജോ ബൈഡൻ. അതിർത്തികളിൽനിന്ന് അടക്കം ഇന്ത്യ നേരിടുന്ന വെല്ലുവിളികളിൽ അമേരിക്കയുടെ പിന്തുണയുണ്ടാകും. 15 വർഷം മുമ്പ് വൈസ് പ്രസിഡൻറായിരിക്കുേമ്പാൾ ഇന്ത്യയുമായി ആണവ കരാർ ഒപ്പിടാൻ മുൻകൈയെടുത്തിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിൽ അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബാധന ചെയ്യുകയായിരുന്നു ബൈഡൻ. എച്ച് വൺ ബി വിസ അടക്കം വിഷയങ്ങളിൽ ട്രംപ് ഭരണകൂടം കൈക്കൊണ്ട നിലപാടുകൾ ഇന്ത്യക്കാർക്ക് പ്രയാസമുണ്ടാക്കുന്നതാണെന്ന് അറിയാമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻസ് ഫോർ ബൈഡൻസ് നാഷനൽ കൗൺസിൽ സംഘടിപ്പിച്ച പരിപാടിയിൽ ഇന്ത്യൻ ബന്ധങ്ങളെക്കുറിച്ചാണ് വൈസ് പ്രസിഡൻറ് സ്ഥാനാർഥി കമല ഹാരിസ് സംസാരിച്ചത്. ഇഡലിയെ ഇഷ്ടപ്പെടാൻ പ്രേരിപ്പിച്ച അമ്മ ശ്യാമള മുതൽ സ്വാതന്ത്ര്യത്തിെൻറ പ്രാധാന്യം ബോധ്യപ്പെടുത്തിയ മുത്തച്ഛനും ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയുമായ പി.വി. ഗോപാലൻ വരെ കമലയുടെ സംസാരത്തിൽ നിറഞ്ഞുനിന്നു. വേരുകൾ മനസ്സിലാക്കാൻ തന്നെയും സഹോദരിയെയും മദ്രാസിലേക്ക് (ഇന്നത്തെ ചെെന്നെ) അമ്മ അയച്ചതും മുത്തച്ഛെൻറ കൈപിടിച്ച് മദ്രാസിെൻറ തെരുവുകളിലൂടെ പ്രഭാതസവാരി നടത്തിയതും ഇന്ത്യൻ സ്വാതന്ത്ര്യസമര അനുഭവങ്ങൾ മുത്തച്ഛൻ വിവരിച്ചതുമെല്ലാം അവർ ഒാർത്തെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.