കമല ഹാരിസ് അമേരിക്കയുടെ ആദ്യ വനിത പ്രസിഡൻറാകുന്നത് അപമാനകരമെന്ന് ട്രംപ്
text_fields
വാഷിങ്ടണ്‍: ഡെമോക്രാറ്റിക് വൈസ് പ്രസിഡൻറ് സ്ഥാനാര്‍ഥി കമല ഹാരിസിനെ തെരഞ്ഞെടുക്കപ്പെട്ടാൽ അത് അമേരിക്കക്ക് അപമാനമാകുമെന്ന് പ്രസിഡൻറ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയിലെ ജനങ്ങള്‍ക്ക് കമലയെ ഇഷ്ടമല്ലെന്നും അവര്‍ രാജ്യത്തെ ആദ്യ വനിത പ്രസിഡൻറ് പദവിയിലെത്തിയാൽ അത് രാജ്യത്തിന് കനത്ത അപമാനമാണെന്നും ട്രംപ് പറഞ്ഞു. നോര്‍ത്ത് കരോലിനയിലെ റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ട്രംപിെൻറ വിവാദ പരാമർശം.
''ജനങ്ങള്‍ക്ക് ആർക്കും അവരെ ഇഷ്ടമല്ല. അമേരിക്കയുടെ ആദ്യ വനിത പ്രസിഡൻറാകാന്‍ അവര്‍ക്ക് കഴിയില്ല. അങ്ങനെ സംഭവിക്കുകയാണെങ്കിൽ, അത് നമ്മുടെ രാജ്യത്തിന് തന്നെ അപമാനമാണ്''- ട്രംപ് പറഞ്ഞു.
ബൈഡന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചാൽ അത് ചൈന ജയിക്കുന്നതുപോലെയാണ്. ചരിത്രത്തിൽ ലോകത്തെ ഏറ്റവും മികച്ച സമ്പദ്വ്യവസ്ഥയാണ് അമേരിക്ക. ചൈന പുറത്തുവിട്ട േപ്ലഗിൽ രാജ്യത്തെ സമ്പദ്വ്യവസ്ഥ അടച്ചുപൂട്ടി. ഇപ്പോൾ അത് വീണ്ടെടുത്തിരിക്കുകയാണ്. ബൈഡൻ ജയിക്കണമെന്ന് ചൈന ആഗ്രഹിക്കുന്നതിൻെറ കാരണം ഇപ്പോള്‍ വ്യക്തമാണ്. അമേരിക്കയെ തകര്‍ക്കുന്ന നയങ്ങള്‍ മാത്രമറിയുന്നയാളാണ് ബൈഡന്‍ എന്ന് അവര്‍ക്ക് നന്നായി അറിയാമെന്നും ട്രംപ് ആരോപിച്ചു.
നേരത്തേയും ബൈഡനെയും കമല ഹാരിസിനെയും അധിക്ഷേപിക്കുന്ന തരത്തില്‍ ട്രംപ് വിമര്‍ശനങ്ങൾ നടത്തിയിരുന്നു. ചൈനയുമായി ഇവർക്ക് ഇടപാടുകളുണ്ടെന്നും വിമർശനമുയർത്തി. കമല ക്ഷോഭിക്കുന്ന ഭ്രാന്തിളകിയ തീവ്ര ഇടത് പക്ഷക്കാരിയാണെന്നും വൃത്തികെട്ട സ്ത്രീയാണെന്നുമുള്ള ട്രംപിെൻറ സ്ത്രീവിരുദ്ധ പരാമർശങ്ങൾക്കെതിരെ ഡെമോക്രാറ്റിക്കുകൾ രംഗെത്തത്തിയിരുന്നു. നവംബറിലാണ് യു.എസിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.