കമല ഹാരിസിന് തീവ്ര ഇടതുപക്ഷ ഭ്രമം; ഭരിക്കാൻ യോഗ്യയല്ലെന്ന് ട്രംപ്
text_fieldsന്യൂയോർക്ക്: യു.എസ് പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റിപ്പബ്ലിക്കൻ-ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥികൾ തമ്മിലുള്ള വെല്ലുവിളികൾ തുടരുന്നു.
ഡെമോക്രാറ്റിക് പാർട്ടി പ്രസിഡന്റ് സ്ഥാനാർഥിയായി നാമനിർദേശം ചെയ്യപ്പെട്ട കമല ഹാരിസിന് തീവ്ര ഇടതുപക്ഷ ഭ്രമമാണെന്നും അവർ ഭരിക്കാൻ യോഗ്യയല്ലെന്നും മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. കമല ഹാരിസിന്റെ സ്ഥാനാർഥി നിർണയത്തിനു ശേഷം റിപ്പബ്ലിക്കൻ പാർട്ടി ആദ്യമായി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുമ്പോഴാണ് ട്രംപ് തന്റെ എതിരാളിക്കെതിരെ രൂക്ഷ ആക്രമണം നടത്തിയത്.
കഴിഞ്ഞ ഞായറാഴ്ച ജോ ബൈഡൻ പ്രസിഡൻഷ്യൽ മത്സരത്തിൽ നിന്ന് പിന്മാറുകയാണെന്ന് പ്രഖ്യാപിക്കുകയും കമല ഹാരിസിനെ പിൻഗാമിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
എപ്പോഴെങ്കിലും അധികാരത്തിൽ കയറാൻ അവസരം ലഭിച്ചാൽ നമ്മുടെ രാജ്യത്തെ നശിപ്പിക്കുന്ന തീവ്ര ഇടതുപക്ഷ ചിന്താഗിക്കാരിയാണ് അവർ. ഞങ്ങൾ അത് അനുവദിക്കാൻ പോകുന്നില്ലെന്നും ട്രംപ് പറഞ്ഞു. താൻ നല്ലവനാകേണ്ടതായിരുന്നു, വെടിയേറ്റപ്പോൾ ഞാൻ സുന്ദരനായി. നിങ്ങൾ ഈ ആളുകളുമായി ഇടപഴകുമ്പോൾ നിങ്ങൾക്ക് സുന്ദരനാകാൻ കഴിയില്ലെന്നും ട്രംപ് പറഞ്ഞു. കമല ഹാരിസ് തികച്ചും ഭയങ്കരിയാണ്. അവർ എപ്പോഴെങ്കിലും അകത്ത് കയറിയാൽ, ഈ രാജ്യത്തെ വേഗത്തിൽ നശിപ്പിക്കും അദ്ദേഹം ആരോപിച്ചു.
മൂന്നര വർഷത്തിനുള്ളിൽ ഡെമോക്രാറ്റിക് പാർട്ടി ഈ രാജ്യത്തോട് എന്താണ് ചെയ്തത്, ഞങ്ങൾ അത് മാറ്റാൻ പോകുന്നു. പക്ഷേ, അവർ നമ്മുടെ രാജ്യത്തോട് ചെയ്തത് ചിന്തിക്കാൻ പോലും കഴിയില്ലെന്നും ട്രംപ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.