നേട്ടത്തിെൻറ നെറുകയിൽ അമ്മയെ അനുസ്മരിച്ച് കമല
text_fieldsവാഷിങ്ടൺ: അമേരിക്കയുടെ വൈസ് പ്രസിഡൻറ് പദത്തിലെത്തുന്ന ആദ്യ വനിത താനാണെങ്കിലും തീർച്ചയായും പദവിലെത്തുന്ന അവസാനത്തെ വനിതയല്ലെന്ന് കമല ഹാരിസ്. ഈ നേട്ടം കാണുന്ന ഓരോ കൊച്ചു പെൺകുട്ടിയും അമേരിക്ക അവസരങ്ങളുടെ ദേശമാണെന്ന് മനസ്സിലാക്കുമെന്നും നിയുക്ത പ്രസിഡൻറ് ജോ ബൈഡനൊപ്പം ജനങ്ങളെ അഭിവാദ്യം ചെയ്ത് അവർ പറഞ്ഞു.
നാലുവർഷം നീണ്ട പോരാട്ടങ്ങൾക്കൊടുവിൽ അമേരിക്കയിൽ പുതുപുലരി ഉദയം കൊണ്ടിരിക്കുന്നുവെന്നും നാടിെൻറ മുറിവുകളുണക്കാൻ കെൽപ്പുള്ളയാളാണ് രാഷ്ട്രം തിരഞ്ഞെടുത്ത ബൈഡനെന്നും പറഞ്ഞ കമല തെൻറ നേട്ടത്തിെൻറ കാരണക്കാരിയായി എടുത്തുപറഞ്ഞത് അമ്മ ശ്യാമളയെ. ഇന്ത്യയിൽനിന്ന് തെൻറ 19ാം വയസ്സിൽ അമേരിക്കയിലേക്ക് വരുേമ്പാൾ ഇതുപോലൊരു സന്ദർഭത്തെക്കുറിച്ച് സങ്കൽപിക്കാൻ പോലും കഴിയുമായിരുന്നില്ല.
എന്നാൽ, ഇത്തരമൊരു സന്ദർഭം അമേരിക്കയിൽ സാധ്യമാകുമെന്ന് അവർ ഉറച്ചു വിശ്വസിച്ചിരുന്നു. അതുകൊണ്ട് അമ്മയേയും മുൻകഴിഞ്ഞ തലമുറയിലെ കറുത്ത വർഗക്കാരികളായ സ്ത്രീകളെയും കുറിച്ചാണ് താൻ ചിന്തിക്കുന്നതെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.