അഫ്ഗാനില്‍ നിന്ന് യു.എസ് പൗരന്മാരെ ഒഴിപ്പിക്കുകയാണ് പ്രഥമ ലക്ഷ്യമെന്ന് കമല ഹാരിസ്
text_fieldsസിംഗപ്പൂര്‍: അഫ്ഗാനില്‍ കുടുങ്ങിയ യു.എസ് പൗരന്മാരേയും, സഖ്യകക്ഷി പൗരന്മാരേയും ഒഴിപ്പിക്കുകയെന്നതാണ് വൈസ് പ്രസിഡന്‍റ് പ്രധാന ലക്ഷ്യമെന്ന് വൈസ് പ്രസിഡന്‍റ് കമല ഹാരിസ്. ഏഷ്യന്‍ സന്ദര്‍ശനത്തിനിടെ തിങ്കളാഴ്ച സിംഗപ്പൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കമല ഇക്കാര്യം വ്യക്തമാക്കിയത്.
അഫ്ഗാന്‍ പ്രശ്‌നത്തില്‍ അമേരിക്കയുടെ നിലപാട് എന്താണെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇപ്പോള്‍ ഞങ്ങള്‍ക്ക് ഏകലക്ഷ്യമാണ് ഉള്ളതെന്ന മറുപടിയാണ് നൽകിയത്. യു.എസ് പൗരന്മാരെ മാത്രമല്ല കഴിഞ്ഞ 20 വര്‍ഷത്തിലധികമായി യു.എസ് സൈന്യത്തിന് സഹായം നല്‍കിയ അഫ്ഗാന്‍ പൗരന്മാരേയും അവിടെനിന്നും ഒഴിപ്പിച്ചു കൊണ്ടുവരേണ്ട ദൗത്യമാണ് ഞങ്ങള്‍ ഏറ്റെടുക്കുന്നത്. അവരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള ഏതു നടപടിയും സ്വീകരിക്കുവാന്‍ മടിക്കില്ല -കമല ഹാരിസ് പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ കമല ഹാരിസ് ചിരിച്ചുകൊണ്ട് മറുപടി നൽകിയത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. മാധ്യമപ്രവര്‍ത്തകരുടെ തുടര്‍ച്ചയായ ചോദ്യങ്ങള്‍ക്ക് സ്വതസിന്ധമായ ശൈലിയില്‍ പുഞ്ചിരിയോടെയാണ് കമല മറുപടി പറഞ്ഞത്. അഫ്ഗാന്‍ വിഷയമായതുകൊണ്ടാണ് അനവസരത്തിലുള്ള പുഞ്ചിരി പ്രതിഷേധത്തിനവസരം നല്‍കിയത്.
സിംഗപ്പൂര്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി ചൊവ്വാഴ്ച കമലാ ഹാരിസ് വിയറ്റ്‌നാമിലേക്ക് പോകും. യു.എസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ നിലപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി, കാത്തിരുന്നു കാണുക എന്ന നയമാണ് കമല ഹാരിസ് സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.