അമ്മയായിരുന്നു കമല ഹാരിസിെൻറ ഏറ്റവും വലിയ പ്രചോദനം; ഓർത്തതിന് നന്ദി- അമ്മാവൻ
text_fields
ന്യൂഡൽഹി: യു.എസ് വൈസ് പ്രസിഡൻറായി ബുധനാഴ്ച അധികാരമേറ്റ വൈസ് പ്രസിഡൻറ് കമല ഹാരിസിനെ ഇത്ര വലിയ ഉയരങ്ങളിലേക്ക് വളർത്തിയതും അവരുടെ ഏറ്റവും വലിയ പ്രചോദനവും മാതാവായിരുന്നുവെന്ന് കമലയുടെ അമ്മാവൻ ജി. ബാലചന്ദ്രൻ. തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ഈ കടപ്പാട് അവർ നിരന്തരം ഓർമിച്ചത് വലിയ കാര്യമാണെന്നും മാധ്യമങ്ങൾക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം ഓർമിച്ചു.
''എല്ലാം സമയത്ത് സംഭവിച്ചതിൽ കൃതാർഥതയുണ്ട്. ഇനിയിപ്പോൾ അവൾ (കമല) ജോലിത്തിരക്കിലാകുന്നത് ഞാൻ മനസ്സിലാക്കുന്നു. ബൈഡനും ഹാരിസും ചേർന്ന് പുറപ്പെടുവിച്ച പുതിയ ഉത്തരവുകൾ കണ്ടതോടെ അവർ ഉദ്ദേശിച്ചത് നടക്കൂമെന്ന പ്രതീക്ഷയിലാണ്. കമല മികച്ച പ്രഭാഷകയാണ്. കൂടുതൽ കൂടിയാലോചനകൾ ആവശ്യമുള്ള മേഖലകളുണ്ട്. ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം ഊഷ്മളമായി തുടരുമെന്നു തന്നെയാണ് പ്രതീക്ഷ. ഒപ്പം നേരത്തെ ബന്ധം വിഛേദിക്കപ്പെട്ട പല രാജ്യങ്ങളുമായും ഇനി യു.എസിന് പഴയതൊക്കെ മറന്ന് പുതിയ ഊഷ്മളതയിലേക്ക് പ്രവേശിക്കാനുമാകും''- ബാലചന്ദ്രെൻറ വാക്കുകൾ.
കോവിഡ് വാക്സിൻ സ്വീകരിച്ച് വൈകാതെ യു.എസിലേക്ക് പുറപ്പെടണമെന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
അമേരിക്കയുടെ 49ാം വൈസ് പ്രസിഡൻറാണ് കമല ഹാരിസ്. ഈ പദവിയിലെത്തുന്ന പ്രഥമ പൂർവേഷ്യൻ, കറുത്ത വംശജയാണ് കമല. അധികാരമേറുന്നതിന് തൊട്ടുമുമ്പ് കമല ഹാരിസ് തെൻറ മാതാവ് ശ്യാമളൻ ഗോപാലൻ ഹാരിസിനെ ഓർമിച്ചിരുന്നു.
''ഞാൻ ഇവിടെ എത്താൻ ഏറ്റവും അർഹയായ വനിതയോട് കടപ്പെട്ടവളാണ് ഞാൻ. എെൻറ മാതാവ് ശ്യാമളൻ ഗോപാലൻ ഹാരിസ്. അവർ എപ്പോഴും നമ്മുടെ മനസ്സിലുണ്ട്. 19ാം വയസ്സിൽ അവർ ഇന്ത്യയിൽനിന്ന് ഇവിടെയെത്തുേമ്പാൾ, ഈയൊരു നിമിഷം ഒരിക്കലും ഓർത്തുകാണില്ല, അവർ. പക്ഷേ, ഇതുപോലൊരു അവസരം അനുവദിക്കുന്ന ഒരു അമേരിക്കയിൽ അവർ എന്നും വിശ്വാസം കാത്തുപോന്നു''- ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിൽ കമല പറഞ്ഞിരുന്നു. കഴിഞ്ഞ നവംബറിൽ വിജയിച്ച ഉടൻ നടത്തിയ പ്രഭാഷണത്തിലെ വാക്കുകളായിരുന്നു ഇവ.
തമിഴ്നാട്ടിൽ നിന്ന് കുടിയേറിയ ശ്യാമള കാൻസർ ഗവേഷണമേഖലയിലാണ് പ്രവർത്തിക്കുന്നത്. ജമൈക്കക്കാരനായ അവരുടെ പിതാവ് സ്റ്റാൻഫോഡ് യൂനിവേഴ്സിറ്റി അധ്യാപകനാണ്.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.