ബലൂചി വിമോചന പ്രവർത്തക കരീമ കാനഡയിൽ മരിച്ചനിലയിൽ
text_fieldsടൊറേൻറാ: ബലൂചിസ്താെൻറ സ്വാതന്ത്ര്യത്തിനായി വാദിച്ചതിന് പാകിസ്താൻവിട്ട് കാനഡയിൽ അഭയം തേടിയ കരീമ ബലൂച് ദുരൂഹ സാഹചര്യത്തിൽ മുങ്ങിമരിച്ച നിലയിൽ. ഈ മാസം 20ന് കാണാതായ കരീമയുടെ മൃതദേഹം തിങ്കളാഴ്ചയാണ് ടൊറേൻറായിൽനിന്ന് കണ്ടെടുത്തത്. കസ്റ്റഡിയിൽ സൂക്ഷിച്ച മൃതദേഹം ഭർത്താവ് ഹമ്മാൽ ഹൈദർ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.
കരീമയുടെ മരണം അന്വേഷിക്കണമെന്ന് ആംനസ്റ്റി ഇൻറർനാഷനൽ ആവശ്യപ്പെട്ടു. പാക് ഭരണകൂടം ഭീകരസംഘടനായി മുദ്രകുത്തിയ ബലൂചിസ്താൻ സ്റ്റുഡൻറ്സ് ഓർഗനൈസേഷൻ-(ബി.എസ്.ഒ ആസാദ്) മുൻ അധ്യക്ഷയായിരുന്ന ഇവർ സൈന്യത്തിെൻറയും ഭരണകൂടത്തിെൻറയും കടുത്ത വിമർശകയായിരുന്നു.
പാക് സർക്കാറിനെ അട്ടിമറിക്കാനുള്ള ശ്രമത്തിൽ സംഘടനക്ക് പങ്കുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടി അഭയം നൽകാൻ കാനഡ വിസമ്മതിച്ചെങ്കിലും അവിടെ താമസിക്കാൻ അനുമതി നൽകി. 2016ൽ ലോകത്തെ സ്വാധീനിച്ച 100 വനിതകളുടെ ബി.ബി.സി പട്ടികയിൽ സ്ഥാനം പിടിച്ച കരീമ ഐക്യരാഷ്ട്രസഭയിൽ തെൻറ നാടിെൻറ മനുഷ്യാവകാശ പ്രശ്നങ്ങളിലേക്ക് ശ്രദ്ധക്ഷണിച്ചു. സഹോദരാ എന്ന് സംബോധനചെയ്ത് ബലൂചിസ്താൻ വിഷയത്തിൽ പിന്തുണ തേടി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച രക്ഷാബന്ധൻ സേന്ദശം ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.