കർണാടകയിൽ തിങ്കളാഴ്ച മുതൽ സ്കൂളുകൾ തുറക്കുന്നു
text_fieldsബംഗളൂരു: കോവിഡ് രണ്ടാം ഘട്ട വ്യാപനം നിയന്ത്രണ വിധേയമായതോടെ കർണാടകയിൽ തിങ്കളാഴ്ച മുതൽ സ്കൂളുകളുടെ പ്രവർത്തനം പുനരാരംഭിക്കുന്നു. തിങ്കളാഴ്ച മുതൽ ഒമ്പത്, 10 ക്ലാസുകള്‍ക്കും, പ്രീ യൂണിവേഴ്‌സിറ്റി (ഹയർെസക്കൻഡറി) വിദ്യാര്‍ഥികള്‍ക്കുമാണ് ക്ലാസുകള്‍ പുനരാരംഭിക്കുന്നത്. പ്രീ പ്രൈമറി മുതൽ എട്ടാംക്ലാസ് വരെയുള്ളവർക്ക് ക്ലാസുകൾ ഒാൺലൈനായിത്തന്നെ തുടരും.
അതേസമയം ദക്ഷിണ കന്നട, ഉഡുപ്പി ജില്ലകളിൽ സ്കൂൾ തുറക്കേണ്ടതില്ലെന്നാണ് ജില്ലാ ഭരണകൂടത്തിെൻറ തീരുമാനം. രണ്ട് ശതമാനത്തിൽ താഴെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള ജില്ലകളിലാണ് ആദ്യഘട്ടത്തിൽ ഒാഫ്ലൈൻ ക്ലാസുകൾ ആരംഭിക്കുന്നത്. കാസർകോടിനോട് അതിർത്തി പങ്കിടുന്ന ദക്ഷിണ കന്നഡയിലെ പോസിറ്റിവിറ്റി നിരക്ക് രണ്ട് ശതമാനത്തിൽ കൂടുതലായതിനാലാണ് സ്കൂളുകളിൽ ഒാഫ്ലൈൻ ക്ലാസ് ആരംഭിക്കുന്നത് ആഗസ്റ്റ് 28 വരെ മാറ്റിവെച്ചത്. ഉഡുപ്പിയിൽ 2.5 ആണ് പോസിറ്റിവിറ്റി നിരക്ക്. ഇത് താഴുന്ന പക്ഷം സ്കൂൾ തുറക്കാനാണ് തീരുമാനം.
കർണാടകയിൽ സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി സർക്കാർ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.
ഒമ്പതു മുതൽ 12 വരെയുള്ള ക്ലാസുകളിൽ രണ്ട് ബാച്ചായാണ് വിദ്യാർഥികൾക്ക് പ്രവേശനം അനുവദിക്കുക. രണ്ടു ബാച്ചുകൾക്കും വ്യത്യസ്ത ദിവസങ്ങളിലാണ് ക്ലാസ് . ആഴ്ചയിൽ മൂന്നു ദിവസം വീതം ഇരു ബാച്ചുകൾക്കും അനുവദിക്കും. ഒന്നിടവിട്ട ദിവസങ്ങളിൽ വിദ്യാർഥികൾ ക്ലാസിൽ ഹാജരായാൽ മതി. കുട്ടികളുടെ ഹാജർ നിർബന്ധമല്ലെന്ന് സ്കൂളുകൾക്ക് സർകാർ നിർദേശം നൽകി. ഉച്ചഭക്ഷണ വിതരണവും ഒഴിവാക്കി.
കോവിഡ് മൂന്നാം തരംഗത്തിെൻറ സാധ്യത നിലനിൽക്കുന്നതിനാൽ പ്രൈമറി സ്കൂളുകൾ തുറക്കുന്നതിനെ കുറിച്ച് കോവിഡ് സാങ്കേതിക ഉപദേശക സമിതിയുമായി കൂടിയാലോചിച്ച ശേഷം ഇൗ മാസം അവസാനത്തിൽ തീരുമാനമെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.