Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആ മൃതദേഹങ്ങളെങ്കിലും...

ആ മൃതദേഹങ്ങളെങ്കിലും തരൂ... ഞങ്ങൾ അവരെ ഖബറടക്ക​ട്ടെ...

text_fields
bookmark_border
ആ മൃതദേഹങ്ങളെങ്കിലും തരൂ... ഞങ്ങൾ അവരെ ഖബറടക്ക​ട്ടെ...
cancel

മുഷ്​താഖ്​ അഹ്​മദ്​ വാനിക്ക്​ 42 വയസാണ്​ പ്രായം. കശ്​മീരിലെ കോച്ചുന്ന തണുപ്പിലും അയാൾ വീടിന്​ സമീപം ഒരു കുഴിയെടുത്തുകൊണ്ടിരിക്കുകയാണ്​. മറ്റൊന്നിനുമല്ല, എന്നെങ്കിലും സ്​കൂൾ വിദ്യാർഥിയായ തന്‍റെ മകന്‍റെ മൃതദേഹം അധികൃതർ വിട്ടുതരികയാണെങ്കിൽ അവനെ ഖബറടക്കണം. അവൻ പേടിയുള്ള പയ്യനാണ്​. ഈ വീടിന്‍റെ അടുത്തുതന്നെ അവൻ ഉറങ്ങ​ട്ടെ. എന്നെങ്കിലും അവന്‍റെ മരവിച്ച ശരീരം ഞങ്ങൾക്ക്​ ലഭിക്കാതിരിക്കല്ല.

കശ്​മീരിൽ ഏറ്റുമുട്ടൽ കൊലകളിലെ ഇരകളുടെ അമ്മമാരുടെയും രക്ഷിതാക്കളുടെയും വിലാപങ്ങൾ ഇന്നും ഒടുങ്ങുന്നില്ല. പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾക്കായി കാത്തിരിക്കുന്ന കുടുംബങ്ങളുടെ എണ്ണം ദിനംപ്രതി കൂടിവരുന്നു. അൽതാഫ് ഭട്ടും മുദ്ദസിർ ഗുലും ആ നിരയിലെ ഏറ്റവും അവസാനത്തെ കണ്ണികളാണ്​. തീവ്രവാദ വിരുദ്ധ സ്​ക്വാഡിനൊപ്പം സ്വന്തം രാജ്യത്തിനായി തോളോട്​ തോൾ ചേർന്ന്​ പ്രവർത്തിച്ചവരുടെ മകനെയടക്കം ഏറ്റുമുട്ടലിൽ വധിച്ചിരിക്കുകയാണ്​. അവരുടെ മൃതദേഹങ്ങൾ എവിടെയാണ്​ മറമാടിയതെന്ന്​ പറയാൻപോലും ഇനിയും അധികൃതർ തയ്യാറായിട്ടില്ല. അൽതാഫ് ഭട്ടിനെയും മുദ്ദസിർ ഗുലിനെയും ഒരിക്കൽ സുരക്ഷാ സേന ഖബറടക്കിയതായി പറയുന്നു.


ശ്രീനഗർ നഗരത്തിൽ തീവ്രവാദികളുമായുണ്ടായ വെടിവയ്പിനിടെയാണ് ഇവർ കൊല്ലപ്പെട്ടതെന്നും അവർ പറഞ്ഞു. ഗുൽ, തീവ്രവാദികളുമായി ബന്ധപ്പെട്ടിരുന്നതായും സൈന്യം പറയുന്നു. എന്നാൽ, ഇരുവരെയും ഏറ്റുമുട്ടലിൽ സൈന്യം മനുഷ്യകവചമായി ഉപയോഗിച്ചുവെന്ന് അവരുടെ കുടുംബങ്ങൾ പറയുന്നു. സൈന്യത്തിന്‍റെ വാക്കുകൾ കേട്ട്​ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ ഒന്ന്​ അവസാനമായി കാണാൻ പോലും കഴിയാതെ വിങ്ങിപ്പൊട്ടുകയാണ്​ നൂറ്​ കണക്കിന്​ അമ്മമാർ എന്ന്​ ബി.ബിസി റിപ്പോർട്ട്​ ചെയ്യുന്നു. "കഴിഞ്ഞ 30 വർഷമായി ആർക്കും നീതി ലഭിച്ചിട്ടില്ല, ഞങ്ങൾ അത് എങ്ങനെ പ്രതീക്ഷിക്കും?" -ഭട്ടിന്‍റെ മുതിർന്ന സഹോദരൻ അബ്ദുൾ മജീദ് ഭട്ട് ബി.ബി.സിയോട്​ പറഞ്ഞു.

ലോകത്തിലെ ഏറ്റവും സൈനികവൽക്കരിക്കപ്പെട്ട മേഖലകളിലൊന്നായ കശ്മീരിൽ പ്രദേശവാസികളോട് സുരക്ഷാ സേനയുടെ അതിക്രമങ്ങൾ വളരെക്കാലമായി റിപ്പോർട്ട്​ ചെയ്യപ്പെടുന്നുണ്ട്​. കശ്​മീരില നൂറ്​ കണക്കിന്​ സിവിലിയന്മാരെ ഇന്ത്യൻ സുരക്ഷാ സേന തീവ്രവാദികളായി മുദ്രകുത്തുകയും സ്​ഥാനക്കയറ്റങ്ങൾക്കായി അവരെ കൊന്നൊടുക്കുകയും ചെയ്യുന്നതായി ബി.ബി.സി റിപ്പോർട്ട്​ ചെയ്യുന്നു. 2019 ആഗസ്റ്റ് മുതൽ ജമ്മു കശ്മീർ സംസ്ഥാനം രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിച്ചതിനുശേഷം സ്ഥിതി കൂടുതൽ വഷളായതായി നാട്ടുകാർ പറയുന്നു.


ഹ്യൂമൻ റൈറ്റ്​സ്​ വാച്ചിന്‍റെ റിപ്പോർട്ടുകളിലും ഇത്​ വ്യക്​തമാണ്​. ഇന്ത്യൻ സുരക്ഷാ സേന ചെക്ക്‌പോസ്റ്റുകളിൽ പ്രദേശവാസികളോട്​ അങ്ങേയറ്റം മോശമായ രീതിയിലാണ്​ പെരുമാറുന്നത്​. പ്രതികരിക്കുന്നവർ പിന്നീട്​ പുറംലോകം കാണുന്നില്ല. തടങ്കൽ, പീഡനം, ജുഡീഷ്യൽ കൊലപാതകങ്ങൾ എന്നിവ വലിയ അളവിൽ വർധിച്ചിരിക്കുന്നു. സഞ്ചാരത്തിന് നിയന്ത്രണങ്ങൾ സൈന്യത്തിന്​ കൂടുതൽ ദുരുപയോഗങ്ങൾക്ക്​ സഹായകമായിട്ടുണ്ട്​. ഈ ആരോപണങ്ങളെ നിരന്തരം നിഷേധിക്കുകയാണ്​ സുരക്ഷാ സേന. 'ചെറിയ തെളിവുകളില്ലാതെ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ വ്യാജമാണെന്ന് കുടുംബങ്ങൾ പലപ്പോഴും അവകാശപ്പെടുന്നു.

ഇത് സേനയുടെ പ്രവർത്തനങ്ങളെ ബാധിക്കുന്നു' -ജമ്മു കശ്മീർ പൊലീസിന്‍റെ മുൻ ഡയറക്ടർ ജനറൽ കുൽദീപ് ഖോഡ ബി.ബി.സിയോട് പറഞ്ഞു. സാധാരണക്കാരുടെ കൊലപാതകം ജമ്മു കശ്മീരിൽ ഭീതി പരത്തുന്നു. എന്നാൽ, ഇത്​ സംബന്ധിച്ച അടിസ്ഥാന വിവരങ്ങൾക്ക് പോലും കുടുംബങ്ങൾക്ക്​ ലഭ്യമാകാറില്ല. 2017ൽ, ആക്ടിവിസ്റ്റ് മുഹമ്മദ് അഹ്‌സൻ ഉന്തൂ കശ്മീരിലെ മനുഷ്യാവകാശ കമ്മീഷനിൽ ഒരു നിവേദനം നൽകി. 1989 മുതലുളള എല്ലാ ഏറ്റുമുട്ടലുകളെയും സംബന്ധിച്ചായിരുന്നു നിവേദനം. എല്ലാ അന്വേഷണങ്ങളുടെയും വിശദാംശങ്ങൾ ആവശ്യപ്പെട്ടു. ഒരു വർഷത്തിന് ശേഷം അദ്ദേഹത്തിന് ഉത്തരം ലഭിച്ചു. 1989നും 2018നും ഇടയിൽ ഉത്തരവിട്ട 506 അന്വേഷണങ്ങളിൽ ഒരെണ്ണം മാത്രമാണ് പൂർത്തിയായത്.

നിരവധി കേസുകൾ; ഒന്നിനും ഉത്തരങ്ങളില്ല

2020 ജൂലൈയിൽ, തെക്കൻ കശ്മീരിലെ ഷോപിയാൻ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് "കൊടും ഭീകരരെ" വധിച്ചതായി ഇന്ത്യൻ സൈന്യം പ്രഖ്യാപിച്ചു. അവരെ ദൂരെയുള്ള സ്ഥലങ്ങളിൽ രഹസ്യമായി സംസ്‌കരിച്ചു. 2020ൽ, കൊറോണ വൈറസ് നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടി സുരക്ഷാ സേന 'തീവ്രവാദി'കളുടെ മൃതദേഹങ്ങൾ അവരുടെ കുടുംബങ്ങൾക്ക് തിരികെ നൽകുന്നത് നിർത്തി. എന്നാൽ, സംസ്​കാര വേളയിലെ കൂടിച്ചേരലുകളും പ്രതിഷേധങ്ങളും ഒഴിവാക്കാനാണ്​ ഈ തന്ത്രമെന്ന്​ മേധലയിലെ വിദഗ്​ധർ പറയുന്നു.



മുകളിൽ സൂചിപ്പിച്ച മൂന്നുപേരെ കാണാതായതിനെ തുർന്ന്​ അവരുടെ മൂന്ന് പേരുടെയും ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുകയും അവരുടെ കുടുംബങ്ങളിലേക്ക് വിവരം എത്തുകയും ചെയ്​തു. അവർ കാണാതായ തൊഴിലാളികളാണെന്ന് തെളിഞ്ഞു. ജനരോഷത്തെത്തുടർന്ന് ആരംഭിച്ച ഒരു പ്രാഥമിക സൈനിക അന്വേഷണം - സായുധ സേനയുടെ പ്രത്യേക അധികാര നിയമത്തിന് കീഴിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർ അവരുടെ പരിധി ലംഘിച്ചതായി കണ്ടെത്തി. വാറന്‍റുകളില്ലാതെ ആളുകളെ അറസ്റ്റ് ചെയ്യാനും ചിലപ്പോൾ വെടിവയ്ക്കാനും സൈനികർക്ക് വ്യാപകമായ അധികാരം നൽകുന്ന വിവാദ നിയമം കൊടും മനുഷ്യഹത്യകൾക്കാണ്​ ഉപയോഗിച്ചു​കൊണ്ടിരിക്കുന്നത്​. കാണാതായ മകനെ കണ്ടെത്താൻ നിലം കുഴിക്കുന്ന അച്ഛൻ


2020 ഡിസംബറിൽ സമർപ്പിച്ച ഒരു പൊലീസ് പരാതിയിൽ ഒരു സൈനിക ഉദ്യോഗസ്ഥനും രണ്ട് സാധാരണക്കാർക്കുമെതിരെ തട്ടിക്കൊണ്ടുപോകലിനും കൊലപാതകത്തിനും കുറ്റം ചുമത്തി. സിവിലിയന്മാർക്കെതിരായ കേസ് ഒരു പ്രാദേശിക കോടതിയിൽ നടക്കുന്നുണ്ടെങ്കിലും പ്രധാന പ്രതി ആരെന്ന്​ വ്യക്തമല്ല. കേസിന്‍റെ നിലയെക്കുറിച്ചുള്ള ബി.ബി.സിയുടെ ചോദ്യങ്ങളോട് സൈന്യത്തിന്‍റെ പബ്ലിക് റിലേഷൻസ് ഓഫീസർ പ്രതികരിച്ചില്ല.

2020 ഡിസംബറിൽ സുരക്ഷാ സേനയാൽ കൊല്ലപ്പെട്ട ഒരു കൗമാരക്കാരന്‍റെ ബന്ധുക്കൾക്കെതിരെ ജാമ്യം ലഭിക്കുന്നത് മിക്കവാറും അസാധ്യമാക്കുന്ന തീവ്രവാദ വിരുദ്ധ നിയമമായ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം ഉൾപ്പെടുത്തിയിരിക്കുന്നത്​. മരണത്തിൽ പ്രതിഷേധിച്ചതിനാണിത്​. സ്‌കൂൾ വിദ്യാർത്ഥിയായ തന്‍റെ മകന് തീവ്രവാദികളുമായി യാതൊരു ബന്ധവുമില്ലെന്ന് മുഷ്താഖ് അഹമ്മദ് വാനി (42) ബി.ബി.സിയോട് പറഞ്ഞു. തന്‍റെ വീടിനടുത്ത് ഒരു കുഴിമാടം കുഴിച്ചു മകന്‍റെ മൃതദേഹം വിട്ടുകിട്ടു​േമ്പാൾ അടക്കം ചെയ്യാൻ കാത്തിരിക്കുകയാണ്​ വാനി. നെഞ്ചിൽ തുളച്ച ഒരു ബുള്ളറ്റിന്‍റെ പാടിനപ്പുറം താഴ്​വരയി​ലെവിടെയോ അവന്‍റെ മൃതദേഹം തണുത്തുറഞ്ഞ്​ കിടപ്പുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dead bodiesfamiliesKashmir killings
News Summary - Kashmir killings: The families still waiting for bodies of loved ones
Next Story