ഇസ്രായേലി ഉത്പന്നങ്ങൾ തിരിച്ചറിയാൻ വെബ്സൈറ്റുമായി കശ്മീരി-ഫലസ്തീനിയൻ ദമ്പതികൾ
text_fieldsവാഷിങ്ടൺ: ഇസ്രായേലിനെ പിന്തുണക്കുന്ന ഉത്പന്നങ്ങൾ തിരിച്ചറിയുവാൻ 'ഡിസ്ഒക്ക്യുപൈഡ്' എന്ന വെബ്സൈറ്റുമായി കശ്മീരി-ഫലസ്തീനിയൻ ദമ്പതികൾ. യു.എസ് നിവാസികളായ സംരംഭക ദമ്പതികൾ ഷെഹ്സാദും നാദിയയുമാണ് വെബ്സൈറ്റ് വികസിപ്പിച്ചത്. വെള്ളിയാഴ്ച ഇരുവരുമായുള്ള അഭിമുഖം ടി.ആർ.ടി വേൾഡ് എക്സിൽ പങ്കുവച്ചു.
ഫലസ്തീൻ സ്വദേശിനിയായ നാദിയ സ്വന്തം ജനതയെ സഹായിക്കുവാൻ വേണ്ടിയാണ് കശ്മീരിയായ ഭർത്താവിനോടൊപ്പം വെബ്സൈറ്റ് വികസിപ്പിച്ചത്. അമേരിക്കൻ - ഇസ്രായേലി പൊളിറ്റിക്കൽ ആക്ഷൻ കമ്മറ്റികളെ (എ.ഐ.പി.എ.സി) പിന്തുണക്കുന്ന കമ്പനികളെ തിരിച്ചറിയാൻ വെബ്സൈറ്റിൽ നൂറോളം മണിക്കൂറുകൾ ചെലവഴിക്കാറുണ്ടെന്ന് ഷെഹ്സാദ് പറഞ്ഞു.
റമദാൻ മാസത്തിന്‍റെ പ്രാധാന്യത്തെ കുറിച്ചും ദാനധര്‍മ്മത്തെ കുറിച്ചും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു. ഇസ്രായേലിനെ അനുകൂലിക്കുന്ന കമ്പനികൾക്ക് സകാത്ത് നൽകുമ്പോൾ അത് വംശഹത്യക്ക് കൂട്ടുനിൽക്കലാകും. സയണിസ്റ്റ് സംഘടനകൾ പ്രാഥമികമായി സ്വകാര്യ മൂലധനം ഉപയോഗിക്കുന്നത് അനധികൃത ഇസ്രയേലി സെറ്റിൽമെന്‍റുകൾക്ക് വേണ്ടിയാണെന്ന് ഷെഹ്സാദ് എടുത്തുപറഞ്ഞു. ഈ സാഹചര്യത്തിലാണ് ഇസ്രായേലിനെ പിന്തുണയ്ക്കുന്ന ബ്രാൻഡുകൾ വെളിപ്പെടുത്താൻ DisOccupied.com എന്ന വെബ്‌സൈറ്റ് ആരംഭിച്ചത്.
2023 ഒക്ടോബർ ഏഴു മുതൽ ലോകത്തെമ്പാടുമുള്ള ജനങ്ങൾ ഇസ്രായേലി ഉത്പന്നങ്ങൾ വാങ്ങുന്നതിൽ നിന്ന് വിട്ടുനിൽക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.