വില്യമിനെ വിവാഹം കഴിക്കാൻ കെയ്റ്റ് മിഡിൽട്ടൻ ഫെർട്ടിലിറ്റി പരിശോധന നടത്തിയെന്ന് വെളിപ്പെടുത്തൽ
text_fieldsലണ്ടൻ: 2011ലാണ് വില്യം രാജകുമാരൻ കെയ്റ്റ് മിഡിൽട്ടനെ വിവാഹം ചെയ്തത്. രാജകുടുംബത്തിന് പുറത്ത് നിന്ന് ഒരാളെ വിവാഹം ചെയ്യുമ്പോൾ അസാധാരണ നിയമങ്ങളാണ് കാത്തിരിക്കുക. അത്തരം പരീക്ഷണങ്ങൾ കെയ്റ്റിനും നേരിടേണ്ടി വന്നിരുന്നുവെന്നാണ് റിപ്പോർട്ട്. അതായത് ഭാവി വധുവിനെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകാൻ സാധിക്കുമോ എന്ന് കണ്ടെത്താൻ രാജകുടുംബം പരിശോധന നടത്തിയിരുന്നുവത്രെ.
ടോം ക്വിന്നിന്റെ പുതിയ പുസ്തകത്തിലാണ് ഇതെ കുറിച്ച് വെളിപ്പെടുത്തലുള്ളത്. കെയ്റ്റിന് കുഞ്ഞുങ്ങൾക്ക് ജൻമം നൽകാൻ കഴിയില്ല എന്ന് കണ്ടെത്തിയിരുന്നെങ്കിൽ വില്യമുമായുള്ള വിവാഹം നടക്കില്ലായിരുന്നുവെന്നും പുസ്തകത്തിൽ പറയുന്നുണ്ട്.
1981ൽ ചാൾസിനെ വിവാഹം കഴിക്കുന്ന സമയത്ത് ഡയാനയും ഇതേപോലുള്ള പരിശോധനകൾക്ക് വിധേയയായിരുന്നുവത്രെ. എന്നാൽ ഇതെ കുറിച്ച് ഡയാനക്ക് ധാരണയുണ്ടായിരുന്നില്ല. വെറുമൊരു ആരോഗ്യ പരിശോധന മാത്രമാണ് അതെന്നാണ് അന്ന് ഡയാന കരുതിയിരുന്നതെന്നും വൈകിയാണ് ഇതെ കുറിച്ച് മനസിലാക്കിയതെന്നും പുസ്തകത്തെ ഉദ്ധരിച്ച് ഹെല്ലോ മാഗസിൻ തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. 2011 ഏപ്രിൽ 29ന് വെസ്റ്റ്മിൻസ്റ്റർ ആബിയിൽ വെച്ച് വിവാഹിതരായ വില്യമിനും കെയ്റ്റിനും മൂന്നുമക്കൾ പിറന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.