Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മറിഞ്ഞ ടാങ്കറിൽനിന്ന്​ എണ്ണയൂറ്റുന്നതിനിടെ തീഗോളമായി; 13 പേർ വെന്തുമരിച്ചു
cancel
Homechevron_rightNewschevron_rightWorldchevron_rightമറിഞ്ഞ ടാങ്കറിൽനിന്ന്​...

മറിഞ്ഞ ടാങ്കറിൽനിന്ന്​ എണ്ണയൂറ്റുന്നതിനിടെ തീഗോളമായി; 13 പേർ വെന്തുമരിച്ചു

text_fields
bookmark_border

നൈറോബി: എണ്ണയുമായി പോയ ടാങ്കർ മറിഞ്ഞ്​ തീപിടിച്ച്​ 13 പേർ വെന്തുമരിച്ചു. കിസുമു- ബുസിയ ഹൈവേയിൽ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ്​ അപകടം. വാഹനം മറിഞ്ഞയുടൻ എണ്ണയൂറ്റാനായി സമീപ വാസികൾ പാത്രങ്ങളുമായി ഓടിയെത്തുകയായിരുന്നു. അതിനിടെ ഉഗ്രശബ്​ദത്തോടെ പൊട്ടിത്തെറിച്ച ടാങ്കറും പരിസരവും അഗ്​നിഗോളമായി. ഇതിനിടയിൽ​െപട്ടാണ്​ 13 പേർ മരണത്തിന്​ കീഴടങ്ങിയത്​. 24 പേർക്ക്​ പരിക്കേറ്റിട്ടുണ്ട്​. പലർക്കും പൊള്ളലേറ്റ പരിക്ക്​ സാരമുള്ളതാണ്​​. കുട്ടികളും ദുരന്തത്തിനിരയായവരിൽ പെടും. മരണസംഖ്യ ഉയരുമെന്ന്​ പൊലീസ്​ അറിയിച്ചു.

അഗ്​നിബാധ അണക്കാൻ രക്ഷാസേന മണിക്കൂറുകൾ കഴിഞ്ഞാണ്​ എത്തിയത്​.

പാലുമായി പോയ ടാങ്കർ ലോറിയാണ്​ ഇടിച്ചത്​. എണ്ണ ടാങ്കർ മറിഞ്ഞ വിവരമറിഞ്ഞ്​ വൻജനാവലിയാണ്​ പരിസരത്ത്​ തടിച്ചുകൂടിയത്​. ഇതിനിടെ നിരവധി പേർ എണ്ണയൂറ്റാൻ തിരക്കുകൂട്ടി. അതിനിടെയായിരുന്നു പൊട്ടിത്തെറിയും അഗ്​നിബാധയും. പരിസരത്ത്​ നിരവധി മോ​ട്ടോർബൈക്കുകളും കത്തിയമർന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:explosionKenyan fuel tanker13 killed
News Summary - Kenyan fuel tanker explodes killing at least 13
Next Story