42 സ്ത്രീകളെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ കെനിയൻ സീരിയൽ കില്ലർ സെല്ല് തകർത്ത് രക്ഷപ്പെട്ടു
text_fieldsനെയ്‌റോബി: ഭാര്യയുൾപ്പെടെ 42 സ്ത്രീകളെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ കെനിയൻ സീരിയൽ കില്ലർ കോളിൻസ് ജുമൈസി (33) കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. പൊലീസ് സ്റ്റേഷനിലെ സെല്ല് തകർത്ത് ജുമൈസി ഉൾപ്പെടെ 13 തടവുകാരാണ് കൂടെ രക്ഷപ്പെട്ടത്.
തടവുകാർക്ക് പ്രഭാതഭക്ഷണം നൽകുന്നതിനായി പുലർച്ചെ പൊലീസ് സെല്ലുകളിൽ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ജുമൈസിയുടെ കൂടെ രക്ഷപ്പെട്ട മറ്റു 12 പേരും നിയമവിരുദ്ധ കുടിയേറ്റത്തിന്റെ പേരിലാണ് അറസ്റ്റിലായതാണ്. ഇവർ എറിത്രിയൻ വംശജരാണ്.
സീരിയൽ ജുമൈസിയെ ജൂലൈ 14നാണ് പിടിയിലാകുന്നത്. ജുമൈസിയുടെ വീടിനടുത്തുള്ള ക്വാറിയിൽ നിന്നും വികൃതമാക്കപ്പെട്ട നിലയിൽ ഒൻപത് സ്ത്രീകളുടെ മൃതദേഹം പൊലീസ് കണ്ടെടുത്തിയിരുന്നു. ഒരു ബാറിലിരുന്ന് യൂറോ കപ്പ് ഫൈനൽ കാണുന്നതിനിടെയാണ് അറസ്റ്റിലായത്. 2022ന് ശേഷം 42 സ്ത്രീകളെ കൊലപ്പെടുത്തിയതായി ഇയാൾ കുറ്റസമ്മതം നടത്തിയിരുന്നു.
ഐക്യരാഷ്ട്രസഭയുടെ പ്രാദേശിക ആസ്ഥാനവും നിരവധി എംബസികളും സ്ഥിതി ചെയ്യുന്ന ഗിഗിരിയിലെ നെയ്‌റോബി ജില്ലയിലാണ് പൊലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ആറു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് വിവാദ കേസിലെ പ്രതി കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടുന്നത്. കഴിഞ്ഞ വർഷം കാമുകിയെ കൊലപ്പെടുത്തി മൃതദേഹം എയർപോർട്ട് കാർ പാർക്കിൽ ഉപേക്ഷിച്ചുവെന്ന കേസിൽ പിടിയിലായ കെനിയൻ പൗരൻ കെവിൻ കാംഗേഥെ ഇവിടെ നിന്ന് രക്ഷപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.