കാനഡയിലെ കേരള മുസ്ലിം സ്റ്റുഡൻറ്സ് അസോസിയേഷൻ ഈദ് വിരുന്ന് സംഘടിപ്പിച്ചു
text_fieldsടൊറൊന്റോ : കാനഡയിലെ കേരള മുസ്ലിം സ്റ്റൂഡൻറ്റ്സ് അസോസിയേഷൻ 'ദി ലാസ്റ്റ് മണ്ടെയ്', വിദ്യാര്‍ത്ഥികളും കുടുംബങ്ങളും അടക്കം 300 ഓളം ആളുകൾക്ക് നോർത്ത്യോർക് ഒന്റാറിയോയിലെ താജ് ബാങ്ക്വറ്റ് ഹാളിൽ വെച്ച് സംഘടിപ്പിച്ച ഈദ് വിരുന്ന് ശ്രദ്ധേയമായി.
പ്രവാചകൻ ഇബ്രാഹിന്റെയും കുടുംബത്തിന്റെയും ഓർമ്മകൾ പുതുക്കി, സഹോദര്യത്തിന്റെയും ഐക്യത്തിന്റെയും ഈദ് സന്ദേശം ഫാസിൽ അബ്ദു കൈമാറി, മുഹമ്മദ് കണ്ണൊല പ്രാർത്ഥനക്കു നേതൃത്വം വഹിച്ചു.
തുടർന്നു നടന്ന പരിപാടിയിൽ ഒന്റാറിയോ പ്രൊവിൻസിലെ ആദ്യ ബ്ലാക്ക് പാർലിമെന്ററി മെമ്പർ, സ്കാർബറോ MPP ഡേവിഡ് സ്മിത്ത് ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമുള്ള ജോലി സാധ്യതയും അവസരങ്ങളും നിർമ്മിക്കുന്നതിൽ ടി.എൽ.എം കൂടെ പ്രവർത്തിക്കാമെന്നും, വ്യത്യസതമായി നിന്ന് കൊണ്ട് തന്നെ ഒരുമ കണ്ടെത്താനും മികവ് പുലർത്താനും സാധിക്കണം എന്ന് അദ്ദേഹം ഉണർത്തി.
മുസ്‌ലിം മലയാളി തനിമ വിളിച്ചോതുന്ന വിഭവങ്ങളായിരുന്നു സംഘാടകർ ഒരുക്കി വെച്ചത്. ഒന്റാറിയോയിലെ വ്യത്യസ്ത പ്രദേശത്തെ വിദ്യാർത്ഥികൾ മതജാതി ഭേദമന്യേ പങ്കെടുത്തു. ഈദിനെ കുറിച്ചും പൊതുവായ അറിവ് പശ്ചാത്തലമാക്കി അബ്ദുല്ലയും, തന്സീല്‍ തയ്യിലും നടത്തിയ ക്വിസ് പ്രസന്റെഷനും അവതരണവും പരിപാടിയെ ആകർഷകമാക്കി. കൺവീനർ സുഹൈൽ അബ്ദുൽ ലതീഫ് സമാപനം നിർവഹിച്ചു .
ഇവന്റ് സ്പോൺസർ സെന്റ് ഫ്രൈഡേ ഡയറക്ടരായ മുഹമ്മദ് ഫത്താഹ്, ജാബിർ, മോർട്ടഗേജ് അഡ്വൈസർ രെഞ്ചു കോശി, സി നേഷൻസ് ഇമ്മീഗ്രേഷൻസിന്റെ പ്രതിനിധി അഖില തുടങ്ങിയവർ പരിപാടിയിൽ ആശംസ അർപ്പിച്ചു സംസാരിച്ചു.
ഉമ്മർ മുക്താർ, സഹല്‍ സലീം, മുഹമ്മദ് റനീസ്, സഫ്‌വാൻ പരപ്പിൽ, തൽമീസ് പുളിക്കല്‍, ബാസിം മുഹമ്മദ്, നബീല്‍ പി വി, അയ്ഷ ഷിലു, സല്‍വ എന്നിവര്‍ നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.