സിറപ്പ് വഴി വൃക്കരോഗം: ഇന്തോനേഷ്യയിൽ കുഞ്ഞുങ്ങളുടെ മരണം 133 ആയി
text_fieldsജകാർത്ത: ഇന്തോനേഷ്യയിൽ അമിതമായ അളവിൽ രാസമിശ്രിതങ്ങൾ അടങ്ങിയ സിറപ്പ് കഴിച്ച് വൃക്ക പ്രവർത്തനരഹിതമായി മരിച്ച കുഞ്ഞുങ്ങൾ 133 ആയി. നേരത്തേ 99 കുഞ്ഞുങ്ങൾ മരിച്ചെന്നാണ് റിപ്പോർട്ട് ചെയ്തിരുന്നത്. എതിലിൻ ഗ്ലൈകോൾ, ഡയതിലിൻ ഗ്ലൈകോൾ, ബ്യൂട്ടിൽ ഈതെർ തുടങ്ങിയ രാസവസ്തുക്കളാണ് രോഗകാരണമായത്.
ജനുവരി മുതൽ 22 പ്രവിശ്യകളിലായി 241 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 26 സിറപ്പ് മരുന്നുകളിൽ അപകടകാരിയായ രാസമിശ്രിതം കണ്ടെത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. പനി, ചുമ, ജലദോഷം എന്നിവക്കുള്ള സിറപ്പുകളാണിവ. പ്രാദേശികമായി നിർമിച്ച അഞ്ച് ഉൽപന്നങ്ങൾ രാജ്യത്ത് നിരോധിച്ചു.
ഇവ വിപണിയിൽനിന്ന് പിൻവലിക്കാനും ബാക്കിയുള്ള എല്ലാ ബാച്ചുകളും നശിപ്പിക്കാനും ഉത്തരവിട്ടു. അപകടകാരികളായ കൂടുതൽ മരുന്നുകളുണ്ടോയെന്ന് അന്വേഷണം നടക്കുന്നു.
ആഗസ്റ്റ് അവസാനം വൃക്ക രോഗങ്ങൾക്ക് ചികിത്സ തേടുന്ന കുട്ടികളുടെ എണ്ണം കുതിച്ചുയർന്നപ്പോൾ സംശയം തോന്നി മരുന്നുകൾ പരിശോധിച്ചപ്പോഴാണ് അപകടകരമായ രാസസാന്നിധ്യം കണ്ടെത്തിയത്.-
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.