ഉറക്കമില്ല, അമിത മദ്യപാനം; കിം ജോങ് ഉന്നിന് ഇൻസോംനിയ ബാധിച്ചെന്ന് ദക്ഷിണ കൊറിയൻ ചാരസംഘടന
text_fieldsപ്യോങ്‌യാങ്: ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന് ഉറക്കമില്ലെന്ന് റിപ്പോർട്ട്. ഉറക്കം നഷ്ടപ്പെടുന്ന ഇൻസോംനിയ എന്ന അസുഖമായിരിക്കാം കിമ്മിനെ ബാധിച്ചതെന്നും അദ്ദേഹം മദ്യപാനത്തിനും പുകവലിക്കും അടിമയാണെന്നും ദക്ഷിണ കൊറിയൻ ചാരസംഘമായ 'നാഷനൽ ഇന്റലിജൻസ് സർവിസി'നെ(എൻ.ഐ.എസ്) ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ 'ബ്ലൂംബെർഗ്' റിപ്പോർട്ട് ചെയ്തു.
അസുഖത്തിന് വിദേശത്തുനിന്നടക്കം വിദഗ്ധമായ ചികിത്സ തേടുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. . വിദേശത്തുനിന്ന് സോൽപിഡം അടക്കമുള്ള മരുന്നുകൾ എത്തിക്കുന്നുണ്ട്. എൻ.ഐ.എസിനു ലഭിച്ച വിവരങ്ങൾ ദക്ഷിണ കൊറിയൻ പാർലമെന്റ് അംഗവും പാർലമെന്റ് ഇന്റലിജൻസ് കമ്മിറ്റി സെക്രട്ടറിയുമായ യൂ സാങ്-ബൂം വെളിപ്പെടുത്തി. അതേസമയം, അമിതമായ മദ്യപാനവും പുകവലിയുമാണ് കിമ്മിന്റെ ഉറക്കമില്ലായ്മക്ക് കാരണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
കിമ്മിനു വേണ്ടി വലിയ തോതിൽ മാൽബൊറോ, ഡൺഹിൽ അടക്കമുള്ള വിദേശ സിഗരറ്റുകൾ അടുത്തിടെ ഉത്തര കൊറിയ വലിയ തോതിൽ ഇറക്കുമതി ചെയ്തിട്ടുണ്ടെന്നാണ് വിവരം. അമിതമായ പുകവലിയും മദ്യപാനവും കിമ്മിന്റെ ശരീരത്തെ തളർത്തിയിട്ടുണ്ട്. കഴിഞ്ഞ മെയ് 16ന് ഒരു പൊതുപരിപാടിയിലടക്കം ഉറക്കം തൂങ്ങിയാണ് അദ്ദേഹത്തെ കാണപ്പെട്ടതെന്ന് യൂ സാങ് ചൂണ്ടിക്കാട്ടുന്നു. ഉറക്കപ്രശ്‌നങ്ങൾക്കിടെയും കിമ്മിന്റെ ശരീരഭാരത്തിൽ വലിയ മാറ്റമില്ലെന്നതും ആശങ്കയായി തുടരുകയാണ്. 140 കി.ഗ്രാമിലേറെയാണ് കിമ്മിന്റെ ശരീരഭാരമെന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ടിൽ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.