ഭക്ഷ്യക്ഷാമം പരിഹരിക്കാൻ വളർത്തുനായ്ക്കളെ വിട്ടുനൽകാൻ ഉത്തരവിട്ട് കിങ് ജോങ് ഉൻ
text_fieldsസിയോൾ: കോവിഡ് മൂലം രാജ്യം നേരിടുന്ന കടുത്ത ഭക്ഷ്യപ്രതിസന്ധി പരിഹരിക്കാൻ ജനങ്ങൾ വളർത്തുനായ്ക്കളെ ഹോട്ടലുകൾക്ക് വിട്ടുനൽകണമെന്ന് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ. വളർത്തുനായ്ക്കൾ മുതലാളിത്തത്തിന്‍റെയും ബൂർഷ്വാ വർഗത്തിന്‍റെയും അടയാളമാണെന്ന് കിം പറഞ്ഞതായി ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.
സാധാരണക്കാർ കന്നുകാലികളെ വളർത്തുമ്പോൾ ധനികരും ഉയർന്ന വിഭാഗക്കാരുമാണ് നായ്ക്കളെ വളർത്തുന്നതെന്നും കിം പറഞ്ഞതായി റിപ്പോർട്ടുണ്ട്.
വളർത്തുനായ്ക്കളുള്ള വീടുകൾ കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിക്കഴിഞ്ഞു. ഇങ്ങനെ കണ്ടെത്തുന്ന വീട്ടുകാർ നായ്ക്കളെ ഹോട്ടലുകളിലേക്കോ മൃഗശാലകളിലേക്കോ കൈമാറണം.
നായ്ക്കളെ വളർത്തുന്നതിനെ മുതലാളിത്തത്തിന്‍റെ പ്രതീകമായാണ് ഉത്തരകൊറിയയിൽ പണ്ടുമുതൽക്കേ കണ്ടിരുന്നതെന്ന് ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. മൃഗങ്ങളെ വളർത്തുന്നത് നിയന്ത്രിച്ചുള്ള നിയമങ്ങൾ 1980കൾ മുതൽ നടപ്പാക്കിയിട്ടുണ്ട്.
2018ലും ഇത്തരത്തിൽ വളർത്തുനായ്ക്കളെ വിട്ടുനൽകാൻ ഉത്തരകൊറിയ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. അന്ന് ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായ പാർട്ടി സ്ഥാപക ദിനത്തിന്‍റെ ഭാഗമായാണ് നായ്ക്കളെ നൽകാൻ ആവശ്യപ്പെട്ടത്. അതിന് തയാറാകാത്തവർ 148 ഡോളറിന് തുല്യമായ തുക നൽകേണ്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.